/sathyam/media/media_files/2026/02/04/1001637308-2026-02-04-12-28-16.webp)
കോട്ടയം: സില്‍വര്‍ ലൈനുപകരം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന റീജണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം എല്‍.ഡി.എഫിന്റെ പ്രകടന പത്രികയായി അവശേഷിക്കും.
പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല, രണ്ടം പിണറായി സര്‍ക്കാരിന്റെ കാലത്ത് പദ്ധതി കേന്ദ്രം പരിഗണിക്കാനിടയില്ല.
പദ്ധതി മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി അവതരിപ്പിക്കാനാണ് എല്‍.ഡി.എഫ് നീക്കം. കേന്ദ്രവും ബി.ജെ.പിയും സംസ്ഥാനത്തെ അവഗണിച്ചു.
അയല്‍ സംസ്ഥാനങ്ങള്‍ക്കു രണ്ടു അതിവേഗ പാത കൊടുത്തപ്പോള്‍ കേരളത്തിന് കടലാമ സംരക്ഷണം മാത്രമാണു ലഭിച്ചത്. എൽഡിഎഫിൻ്റെ മേഖലാ ജാഥകളിൽ ഉയർത്തിക്കാട്ടുന്ന പ്രധാനവിഷയങ്ങളിൽ ഒന്നിതാണ്.
കേരളത്തിലെ ജനങ്ങള്‍ അതിവേഗ പാതയെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണ് എല്‍.ഡി.എഫും സര്‍ക്കാരും കരുതുന്നത്.
ഇതോടെ എല്‍.ഡി.എഫിന് അനുകൂലമായ വികാരം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
നടക്കാനിടയില്ലെങ്കിലും പദ്ധതിയുടെ തുടര്‍ നടപടികള്‍ക്കു സര്‍ക്കാര്‍ തുടക്കമിടുന്നതും ഇതുകൊണ്ടാണ്.
അതേസമയം, നിര്‍ദിഷ്ട റാപ്പിഡ് റെയിലിനും തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതിക്കുമായി 1,92,780 കോടി ചെലവുവരുമെന്ന് ഗതാഗതവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
മെട്രോ പദ്ധതികള്‍ക്കായി 10,000 കോടി രൂപ ചെലവുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിസഭാ തീരുമാനപ്രകാരമാണ് പദ്ധതി നടത്തിപ്പിന് ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കിയത്.
സ്ഥലദൗര്‍ലഭ്യം കണക്കിലെടുത്ത് റാപ്പിഡ് റെയിലിന് ഉയരപ്പാതയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതാണ് പദ്ധതിച്ചെലവ് ഉയര്‍ത്തിയത്.
പദ്ധതിച്ചെലവിന്റെ 60 ശതമാനം വായ്പയായി കണ്ടെത്തും. ശേഷിക്കുന്ന 40 ശതമാനം സംസ്ഥാനവും കേന്ദ്രവും തുല്യമായി പങ്കിടണം.
പദ്ധതി അനുകൂല നിലപാട് ഇതുവരെ കേന്ദ്രം എടുത്തിട്ടില്ല. ഡല്‍ഹി മീററ്റ് റാപ്പിഡ് റെയില്‍ മാതൃകയാക്കിയാണ് സംസ്ഥാനസര്‍ക്കാരും നീങ്ങുന്നത്.
12 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിലുകളുമായി ബന്ധിപ്പിക്കാനാകും. ഭാവിയില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും റാപ്പിഡ് റെയില്‍ ബന്ധിപ്പിക്കാം.
പാലക്കാടുനിന്ന് കോയമ്പത്തൂരേക്കും തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും പാത നീട്ടാമെന്നും സര്‍ക്കാര്‍ പദ്ധതിയിടുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us