/sathyam/media/media_files/2026/02/04/1001637328-2026-02-04-12-44-25.jpg)
കോട്ടയം: വേനല്‍ക്കാലമായതിനാല്‍ വീടിനുള്ളല്‍ പാമ്പുകള്‍ എത്തുന്നത് വര്‍ധിച്ചു.
കോരുത്തോട് കൊമ്പുകുത്തി കുഴിയാനിക്കല്‍ സത്യന്‍ മൂത്തേരിയുടെ വീട്ടില്‍ നിന്നും രാജവെമ്പാലയെയയാണ് പടികൂടിയത്.
അമലമാരയുടെ ഇടയിലാണു രാജവെമ്പാല കയറിക്കൂടിയത്.
വീടിനുള്ളില്‍ കയറിയ രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്നും വീട്ടുകാര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
പാമ്പടിനെ സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തി പിടികൂടുകയായിരുന്നു.
മനുഷ്യന്‍ വരുത്തുന്ന ചില തെറ്റുകളാണ് വീടിനുള്ളില്‍ പാമ്പുകള്‍ എത്താന്‍ കാരണമാകുന്നത്.
വീടിന് ചുറ്റും അനാവശ്യമായി പുല്ലും കാട്പിടിച്ച പോലെ ചെടികളും വളരാന്‍ അനുവദിക്കുന്നതാണ് ഇതിലെ പ്രധാന തെറ്റ്. എത്രയും വേഗം ഇത് വെട്ടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
ഉയരം കൂടിയ പുല്ലില്‍ ജീവിക്കുന്ന പ്രാണികള്‍ പാമ്പുകളെ പെട്ടെന്ന് ആകര്‍ഷിക്കും.
പുല്ല് വളര്‍ന്ന് നില്‍ക്കുന്ന പ്രദേശത്ത് കീടനാശിനി പ്രയോഗിച്ചാല്‍ പാമ്പുകള്‍ ഈ പ്രദേശത്തേക്ക് വരില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
വീടിന് ചുറ്റും നീര്‍ത്തടങ്ങളോ ഈര്‍പ്പമുള്ള പ്രദേശങ്ങളോ ഉണ്ടെങ്കില്‍ അവ പാമ്പുകളുടെ താവളമായി മാറും.
എത്രയും വേഗം അവ ഒഴിവാക്കുന്നതാണ് ഉചിതം. വൃത്തിയാക്കുകയോ കാര്‍ബോളിക് ആസിഡ് പ്രയോഗിക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും.
വീടിന് ചുറ്റും ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നതും നല്ലതാണ്.
ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം പാമ്പുകള്‍ക്ക് അസ്വസ്ത്ഥയുണ്ടാക്കുമെന്നതിനാല്‍ അവ പിന്നെ അവിടേക്ക് വരില്ല.
വേനലിന്റെ കാഠിന്യം കൂടാനിരിക്കെ പാമ്പുകളുടെ ശല്യം കൂടാനും അപകടം സംഭവിക്കാനും സാദ്ധ്യതയുണ്ടെന്നും സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us