എന്തുകൊണ്ട് എയിംസ് കിട്ടിയില്ല. സംസ്ഥാനം സ്ഥലം നിര്‍ദേശിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു ബി.ജെ.പി. വാദം. എല്ലാ നടപടികളും കൃത്യമായി പാലിച്ചിട്ടും അവഗണിച്ചെന്നു എല്‍.ഡി.എഫും

കിനാലൂരിൽ പ്രാദേശിക എതിർപ്പ് ഉണ്ടെന്നത് വെറും കുപ്രചാരണം മാത്രമാണ്.

New Update
1001637360

കോട്ടയം: എന്തുകൊണ്ട് കേരളത്തിന് എയിംസ് കിട്ടിയില്ല.

ശക്തമായ വാദ പ്രതിവാദങ്ങള്‍ തുടരുന്നു.  സംസ്ഥാനം സ്ഥലം നിര്‍ദേശിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു ബി.ജെ.പി. വാദം.

Advertisment

എയിംസ് അനുവദിക്കാനുള്ള മാനദണ്ഡങ്ങളില്‍ പറയുന്നത് സംസ്ഥാനം മൂന്ന് മുതല്‍ നാല് വരെ സ്ഥലങ്ങള്‍ നിര്‍ദേശിക്കണം, ഏകദേശം 200 ഏക്കര്‍ വീതമുള്ള സ്ഥലങ്ങളാവണം, നാലുവരിപ്പാത വഴിയുള്ള റോഡ് കണക്റ്റിവിറ്റി ഉണ്ടാകണം, പദ്ധതിക്ക് ജല ലഭ്യത ഉണ്ടാകണം, വൈദ്യുതി വിതരണ ശൃംഖല ഉണ്ടായിരിക്കണം എന്നിങ്ങനെയാണ്.

എന്നാല്‍, സംസ്ഥാനം സ്ഥലം നിര്‍ദേശിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നു ബി.ജെ.പി ആരോപിച്ചു.

സര്‍ക്കാര്‍ നിര്‍ദേശിച്ചത് കിനാലൂരിലെ സ്ഥലം മാത്രമാണ്. കിനാലൂരില്‍ ലഭ്യമായത് വെറും 151.58 ഏക്കര്‍, നാലുവരിപ്പാത കണക്റ്റിവിറ്റിയില്ല, സ്ഥലത്ത് പ്രാദേശികമായ എതിര്‍പ്പുണ്ടെന്നും ബി.ജെ.പി ആരോപിക്കുന്നു.

എല്‍.ഡി.എഫും സര്‍ക്കാരും ഇക്കാര്യങ്ങള്‍ തള്ളുകയാണ്. 2016 നു മുന്‍പു തന്നെ എയിംസിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു.

കാസര്‍ഗോഡ് കോഴിക്കോട് തിരുവനന്തപുരം ഉള്‍പ്പെടെ 4 സ്ഥലങ്ങള്‍ നിര്‍ദേശിക്കുകയും അതില്‍ നിന്ന് കോഴിക്കോടുള്ള കിനാലൂര്‍ തെരഞ്ഞെടുക്കുകയും ആയിരുന്നു.

 വ്യവസായ വകുപ്പിനു കീഴില്‍ ഉണ്ടായിരുന്ന പൊന്നും വിലയുള്ള 151.58 ഏക്കര്‍ ഭൂമി കേന്ദ്ര മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പേരില്‍ കൈമാറി.

 നൂറ് ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. എയിംസിന്റെ പ്രോജക്ട് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി സംസ്ഥാന ധനകാര്യ വകുപ്പില്‍ നിന്ന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ പലവട്ടം ആരോഗ്യ വകുപ്പ് മന്ത്രി ധനകാര്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രി എന്നിവര്‍ കേന്ദ്രത്തെ നേരിട്ട് സമീപിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

 ഇതൊന്നുമറിയാതെ ഇത്തരം പ്രചാരണങ്ങള്‍ എന്തിനു വേണ്ടിയെന്ന് എല്ലാവര്‍ക്കും മനിലാകുമെന്നും ഇടതു നേതാക്കളും പറയുന്നു. കിനാലൂരിൽ പ്രാദേശിക എതിർപ്പ് ഉണ്ടെന്നത് വെറും കുപ്രചാരണം മാത്രമാണ്.

സ്ഥല ഉടമകൾ പൂർണമനസോടെയാണ് സ്ഥലം വിട്ടു നൽകാൻ തയാറായതെന്നും ഇടതു നേതാക്കൾ പറയുന്നു

Advertisment