ഇങ്ങനെ പോയാല്‍ വീടു പണി നിര്‍ത്തിവെക്കേണ്ടി വരും.. നിര്‍മാണ സാമഗ്രികളുടെ വില കേട്ടു ഞെട്ടി വീടുവെക്കാന്‍ ഇറങ്ങിയവര്‍. സ്വര്‍ണം പണയം വെച്ചോ വിറ്റോ വീടു വെക്കുന്നവരുടെ എണ്ണം കൂടുന്നു

വില കൂടിയതോടെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തവെക്കാത മറ്റു വഴിയില്ലെന്നു കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു.

New Update
residential construction
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഇങ്ങനെ പോയാല്‍ വീടു പണി നിര്‍ത്തിവെക്കേണ്ടി വരും.. നിര്‍മാണ സാമഗ്രികളുടെ വില കേട്ടു ഞെട്ടി വീടുവെക്കാന്‍ ഇറങ്ങിയവര്‍. കമ്പിക്കും എം സാന്റിനും  എന്നുവേണ്ട സകലതിനും വല കൂടുതലാണ്. വില കൂടിയതോടെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോൺട്രാക്ടർമാർ നിര്‍ത്തിവെച്ചു തുടങ്ങി.

Advertisment

സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ വില അടുത്തിടെ കുറഞ്ഞിരുന്നു. 28 ശതമാനം ജി.എസ്.ടി ഉണ്ടായിരുന്നത് 18 ശതമാനമാക്കി മാറ്റിയതോടെയായിരുന്നു ഇത്. 

ഇതോടെ സാധാരണക്കാര്‍ ഉള്‍പ്പെടെ വീട് നിര്‍മാണവും മറ്റും ആരംഭിച്ചിരുന്നു. എന്നാല്‍ കമ്പിയുടെയും മണലിൻ്റെയും വില വര്‍ധിച്ചതോടെ ഇതിന്റെ ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.
60- 66 വരെയാണ് ഒരു കിലോ കമ്പിയുടെ റീട്ടെയില്‍ വില.


മണലും, എം. സാന്‍ഡും ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടിനു പുറമെയാണ് കമ്പി വിലയും നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. നിലവില്‍ എം. സാന്‍ഡിന് തോന്നുംപോലെയാണ് വില ഈടാക്കുന്നത്.


വില കൂടിയതോടെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തവെക്കാത മറ്റു വഴിയില്ലെന്നു കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു.

വീടു നിര്‍മാണം ആരംഭിച്ചവരാകട്ടെ സ്വര്‍ണം പണയംവച്ചും വിറ്റുമൊക്കെയാണ് മുന്നോട്ടുപോകുന്നത്.

സ്വര്‍ണത്തിന് വില കൂടി നില്‍ക്കുന്നതിനാല്‍ വില്‍ക്കുന്നവരുടെ എണ്ണമാണ് ഏറിയിരിക്കുന്നത്. വിറ്റാല്‍ ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ കിട്ടുമെന്നതിനാലണിത്.

Advertisment