/sathyam/media/media_files/2026/02/04/g-sukumaran-nair-3-2026-02-04-20-37-23.jpg)
കോട്ടയം: എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യം അടഞ്ഞ അധ്യായമെന്ന് വീണ്ടും വ്യക്തമാക്കി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത്.
മുമ്പ് പറഞ്ഞതിൽ കൂടുതലൊന്നും ഇപ്പോഴും പറയാനില്ലെന്നും ജനറൽ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
തുഷാർ വെള്ളാപ്പള്ളി താനുമായി ഫോണിൽ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നുണ്ട്.
എല്ലാ സമുദായങ്ങളോടും സൗഹൃദമാണ് എൻ.എസ്.എസ് ആ്രഗഹിക്കുന്നത്. ഐക്യം അതിന് തടസമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഐക്യത്തിന് എൻ.എസ്.എസ് തയ്യാറാല്ലെന്ന വ്യക്തമായ സന്ദേശമാണ് ജനറൽ സെക്രട്ടറി നൽകുന്നത്.
ഇക്കഴിഞ്ഞ മാസമാണ് എൻ.എസ്.എസ് -എസ്.എൻ.ഡി.പി ഐക്യത്തെപ്പറ്റി ഇരുസമുദായ നേതൃത്വങ്ങളും ഗൗരവകരമായ ചർച്ചയിൽ ഏർപ്പെട്ടത്.
എന്നാൽ തുഷാർ വെള്ളാപ്പള്ളിയെ ചർച്ചകൾക്ക് നിയോഗിച്ചത് എൻ.എസ്.എസ് നേതൃത്വത്തെ സംശയാലുവാക്കി. ബി.ജെ.പിയുടെ സഖ്യകക്ഷി നേതാവ് കൂടിയായ തുഷാർ ചർച്ചയ്ക്ക് വരേണ്ടതില്ലെന്ന നിലപാടും എൻ.എസ്.എസ് സവീകരിച്ചു.
ഐക്യത്തിലൂടെ എസ്.എൻ.ഡി.പി ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുന്നുണ്ടോയെന്ന സംശയവും സുകുമാരൻ നായർ പങ്കുവെച്ചു. അതുകൊണ്ട് തന്നെ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം വിളിച്ച് കൂട്ടി തീരുമാനമെടുത്ത് ഐക്യ നീക്കത്തിൽ നിന്നും പിന്മാറുകയായിരുന്നു.
ഐക്യ നീക്കത്തിന് പിന്നിൽ സി.പി.എമ്മാണെന്ന വാദം ശക്തിപ്പെട്ടിരുന്നു. ഐക്യ നീക്കം സംബന്ധിച്ച പത്രസമ്മേളനം നടത്തുന്നതിനിടെ മന്ത്രി വി.എൻ വാസവൻ സുകുമാരൻ നായരെ ഫോണിൽ ബന്ധപ്പെട്ടതും സംശയങ്ങൾ ജനിപ്പിച്ചിരുന്നു.
എൻ.എസ്.എസ് ഐക്യ നീക്കത്തിൽ നിന്നും പിന്മാറിയിട്ടും എസ്.എൻ.ഡി.പി വീണ്ടും അതിന് രശമിക്കുന്നതിലും ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us