/sathyam/media/media_files/2026/02/07/fire-caught-2026-02-07-00-59-15.jpg)
കോട്ടയം: വേനൽ കടുത്തതോടെ തീ അണയ്ക്കാൻ ഓടി തളരുകയാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. ജില്ലയിലെ മിക്ക ഫയർ സ്റ്റേഷനുകളിലും ഫയർമാന്‍മാരുടെ കുറവുണ്ട്.
വേനൽക്കാലമായതോടെ തീ പിടുത്തങ്ങൾ വർധിച്ചിട്ടുണ്ട്. പലപ്പോഴും ഉദ്യോഗസ്ഥരുടെ കുറവു പ്രതിസന്ധി സൃഷ്ടിക്കുന്നു.
ജില്ലയിലെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ജില്ലാ ഫയർ ഓഫീസർ ഉണ്ടെങ്കിലും എട്ടു സ്റ്റേഷനുകൾക്കുമായി ഡെപ്യൂട്ടി ഓഫീസർമാരില്ല.
/filters:format(webp)/sathyam/media/media_files/2025/03/25/S1qVDaLJNBDfiaiRoL8p.jpg)
ഡെപ്യൂട്ടി ഓഫീസർമാരുടെ നിയമനത്തിന് അംഗീകാരം ലഭിച്ചെങ്കിലും നിയമനം നടന്നിട്ടില്ല. ഇതുമൂലം ഒന്നലധികം കേസുകൾ ഉണ്ടാകുമ്പോൾ വിവിധ സ്റ്റേഷനുകളെ കോർഡിനേറ്റ് ചെയ്യുന്നതിൽ പോരായ്മയുണ്ടാകുന്നു.
കഴിഞ്ഞ ദിവസം പള്ളിക്കത്തോട് തെക്കുംതല കെ.ആര്‍ നാരായണന് ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിലുണ്ടായ വലിയ തീപിടിത്തത്തില് കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നാണ് റെസ്ക്യു സംഘം എത്തിയത്.
ഡെപ്യൂട്ടി ഓഫീസർമാരുടെ അഭാവംമൂലം തീയണയ്ക്കൽ പ്രവർത്തനത്തിലെ ഏകോപനത്തിനു കാലതാമസമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us