അമേരിക്കൻ കരാറിൽ ഇന്ത്യയുടെ ഭാവി അത്ര ശോഭനമല്ല. ഇന്ത്യ നേരിട്ടോ അല്ലാതെയോ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തുമെന്ന് ഉറപ്പുനൽകിയതായി അമേരിക്ക. പകരം അമേരിക്കയിൽ നിന്നുള്ള ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങാൻ സമ്മതിച്ചതായും ട്രംപ് ഒപ്പിട്ട കരാറിൽ പരാമർശം. ഇന്ത്യൻ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ടീമും

ഫെബ്രുവരി 7-ന് പുലർച്ചെ മുതൽ ഈ നികുതി ഇളവ് നിലവിൽ വന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക ഇറക്കുമതി തീരുവ ഒഴിവാക്കിയിട്ടുണ്ട്.

New Update
img(16)

കോട്ടയം: അമേരിക്കൻ കരാറിൽ ഇന്ത്യയുടെ ഭാവി അത്ര ശോഭനമല്ല. ഇന്ത്യ നേരിട്ടോ അല്ലാതെയോ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തുമെന്ന് ഉറപ്പുനൽകിയതായി അമേരിക്ക പറയുന്നു.

Advertisment

പകരം അമേരിക്കയിൽ നിന്നുള്ള ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങാൻ സമ്മതിച്ചതായാണ് അവകാശവാദം. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക നികുതി പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട ഉത്തരവിട്ട ഉത്തരവിലാണ് നിർണായക വിവരങ്ങൾ. 


കൂടാതെ, അടുത്ത പത്ത് വർഷത്തേക്ക് പ്രതിരോധ മേഖലയിൽ സഹകരണം വിപുലീകരിക്കാനുള്ള ചട്ടക്കൂടിനും ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്. 


ഫെബ്രുവരി 7-ന് പുലർച്ചെ മുതൽ ഈ നികുതി ഇളവ് നിലവിൽ വന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക ഇറക്കുമതി തീരുവ ഒഴിവാക്കിയിട്ടുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും അവസാനിപ്പിക്കും.

ഇത് നിരീക്ഷിക്കാൻ അമേരിക്കൻ വാണിജ്യ വകുപ്പിനെ ചുമതലപ്പെടുത്തി. റഷ്യക്ക് പകരം അമേരിക്കയിൽ നിന്നുള്ള ഊർജ്ജ ഉൽപ്പന്നങ്ങൾ ഇന്ത്യ കൂടുതൽ വാങ്ങേണ്ടി വരും.


ഇന്ത്യയുടെ ഈ നീക്കം റഷ്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് കണക്കിലെടുത്തായിരുന്നു ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്നത്.


എന്നാൽ, അമേരിക്കയുടെ കർശന നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചിരുന്നു. 

ഇന്ത്യ വീണ്ടും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയാൽ പിൻവലിച്ച നികുതികൾ പുനഃസ്ഥാപിക്കുമെന്നും അമേരിക്കൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


ഇന്ത്യയിലെ പല റിഫൈനറികളും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലേക്കുള്ള റഷ്യന്‍ ക്രൂഡ് കരാറുകള്‍ ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. ഈ കരാറുകള്‍ പെട്ടെന്ന് റദ്ദാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും വലിയ പ്രതിസന്ധി സൃഷ്ടിക്കും.


റഷ്യന്‍ എണ്ണയെ വലിയ തോതില്‍ ആശ്രയിക്കുന്ന നയാര എനര്‍ജി പോലുള്ള സ്വകാര്യ റിഫൈനറികള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് എണ്ണ ലഭ്യമാക്കുന്നതും അത്ര എളുപ്പമല്ല. ഉപരോധങ്ങളാല്‍ നിയന്ത്രിക്കപ്പെട്ട സാഹചര്യത്തില്‍, റഷ്യന്‍ ക്രൂഡ് തന്നെയാണ് ഇവരുടെ പ്രധാന ആശ്രയം. 

അമേരിക്കയിലും വെനിസ്വേലയിലും നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങല്‍ വര്‍ധിപ്പിക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു. എന്നാല്‍ ഇതിലും സാങ്കേതിക വെല്ലുവിളികള്‍ പലതാണ്. അമേരിക്കന്‍ ക്രൂഡ് ഇന്ത്യയിലെ റിഫൈനറികള്‍ സാധാരണ ഉപയോഗിക്കുന്ന ഗ്രേഡുകളില്‍ നിന്ന് വ്യത്യസ്തമാണ്. 


കൂടാതെ ദീര്‍ഘദൂര ഗതാഗതം ചെലവ് കൂടുതലാക്കും. വെനസ്വേലയുടെ കാര്യത്തില്‍, അവിടത്തെ എണ്ണ ഉല്‍പ്പാദനം ഇപ്പോഴും പരിമിതം. കനത്ത ക്രൂഡ് ശുദ്ധീകരിക്കാന്‍ പ്രത്യേക സംവിധാനങ്ങളും ആവശ്യമാണ്.


ഊര്‍ജ സുരക്ഷയാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങിയത് ദൂര വ്യാപകമായ പ്രതിന്ധികൾ സൃഷ്ടിക്കും.

Advertisment