ശബരിമല സ്വര്‍ണക്കൊളള: സ്വര്‍ണത്തിന്റെ തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും വീണ്ടും അന്വേഷണം നടത്താൻ എസ്ഐടി ആലോചന. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളി

മോഷണം പോയ സ്വർണം വീണ്ടെടുക്കാൻ എസ്ഐടിക്ക് സാധിച്ചിട്ടില്ല. പകരം ബല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് തത്തുല്യമായ സ്വർണം മാത്രമാണ് എസ്.ഐ.ടി കണ്ടെടുത്ത്. ഇതു കോടതിക്കു മുന്നിൽ നില നിൽക്കില്ല. 

New Update
sabarimala.1.3583905

കോട്ടയം : ശബരിമല സ്വര്‍ണക്കൊളളയില്‍ സ്വര്‍ണത്തിന്റെ തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും വീണ്ടും അന്വേഷണം  നടത്താൻ എസ്ഐടി ആലോചന. കേസിൽ കുറ്റപത്രം അതിവേഗം സമർപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള  നടപടികള്‍ എസ്.ഐ.ടി ആരംഭിച്ചിട്ടുണ്ട്. 

Advertisment

അപ്പോഴും സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. മോഷണം പോയ സ്വർണം വീണ്ടെടുക്കാൻ എസ്ഐടിക്ക് സാധിച്ചിട്ടില്ല. 


പകരം ബല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് തത്തുല്യമായ സ്വർണം മാത്രമാണ് എസ്.ഐ.ടി കണ്ടെടുത്ത്. ഇതു കോടതിക്കു മുന്നിൽ നില നിൽക്കില്ല. 


തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും അന്വേഷണം വീണ്ടും നടത്താൻ എസ്.ഐ.ടി തയാറെടുക്കുന്നത്. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. 

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇഴകീറി പരിശോധിച്ച് എസ്.ഐ.ടി. കൊടിമര പ്രതിഷ്ഠയില്‍ എസ്.ഐ.ടി കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. 


കൊടിമരത്തില്‍ പ്രത്യേക അന്വേഷണം കോടതി തീരുമാനം അനുസരിച്ച്. കൊടിമരം മാറ്റിയതില്‍ ചില വിവരങ്ങള്‍ എസ്.ഐ.ടി കണ്ടെത്തി. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. കോടതി അനുവദിച്ചാല്‍ പ്രത്യേകം കേസ് എടുക്കും.


ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഇ ഡിയും നടപടികൾ കടുപ്പിക്കുകയാണ്. ആടിയ ശിഷ്ടം നെയ് വില്പനയിലെ ക്രമക്കേട് വിവരങ്ങൾ ഇഡി ശേഖരിച്ചു. 

മുൻ കീഴ്ശാന്തി സുനിൽകുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി ഇടപെടൽ. സ്വർണ്ണകൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തയാഴ്ച ചോദ്യം ചെയ്യാനും നീക്കമുണ്ട്.

Advertisment