മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി ജോസ് കെ മാണി എംപി. മേലനങ്ങി പണി എടുക്കാതെ ചുമതലകളില്‍ നിന്നും ഒഴിവായി കള്ളം പ്രചരിപ്പിച്ചും ആക്ഷേപം ചൊരിഞ്ഞും പാലായുടെ വികസന പദ്ധതികള്‍ തടസപ്പെടുത്തി. ജില്ലാ വികസന സമിതിയില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാതെ ഭരണത്തില്‍ പിടിയുള്ളവര്‍ പദ്ധതി മുടക്കുന്നു എന്നു പരാതി പറഞ്ഞു നടക്കുകയാണ്

ഓരോ ബജറ്റിലും നിരവധിയായി പദ്ധതികള്‍ അനുവദിക്കുന്നു. തുക വകയിരുത്തുന്നു. ഒന്നിനു പോലും ഭരണാനുമതിയോ, വിശദമായ എസ്റ്റിമേറ്റേ തയ്യാറാക്കാതെ സാങ്കേതികാനുമതി വാങ്ങാതെ ടെന്‍ഡര്‍ ചെയ്യിക്കുവാന്‍ തയ്യാറാവാതെ ആരെയെങ്കിലും കുറ്റം പറഞ്ഞു നടന്നാല്‍ പദ്ധതി ഉണ്ടാവുമോ ?

New Update
jose k mani pala
Listen to this article
0.75x1x1.5x
00:00/ 00:00

പാലാ: മേലനങ്ങി പണി എടുക്കാതെ ചുമതലകളില്‍ നിന്നും ഒഴിവായി കള്ളം പ്രചരിപ്പിച്ചും ആക്ഷേപം ചൊരിഞ്ഞും പാലായുടെ വികസന പദ്ധതികള്‍ തടസപ്പെടുത്തി, മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ജോസ് കെ മാണി എംപി.

Advertisment

വികസന സന്ദേശ യാത്രയുടെ ഭാഗമായി പാലായില്‍ നടത്തിയ പൊതു സമ്മേളനത്തിലായിരുന്നു മാണി സി കാപ്പനെ വിമര്‍ശിച്ചു ജോസ് കെ മാണി രംഗത്തുവന്നത്.


കളരിയാംമാക്കല്‍ പാലത്തിനു സമീപന പാതയ്ക്കായി 13.39 കോടി രൂപ 2020-ല്‍ അനുവദിച്ചിരുന്നതാണ്. ഒരു കുട്ട മണ്ണില്‍ പണി നടത്താതെ സൗജന്യ ഭൂമിയും അലൈന്‍മെന്റ് മാറ്റവും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. 


അങ്ങനെ ഒരു സൗജന്യ ഭൂമി അവിടെ ഉണ്ടായിരുന്നില്ല. തൊണ്ണൂറു ശതമാനം പണി തീര്‍ത്ത പദ്ധതികളുടെ പൂകര്‍ത്തീകരണത്തിനായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

കലക്ടര്‍ അധ്യക്ഷനായി എല്ലാ മാസവും വിളിച്ചു ചേര്‍ക്കുന്ന വകുപ്പുമേധാവികള്‍ അടങ്ങുന്ന ജില്ലാ വികസന സമിതിയില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാതെ പദ്ധതികളുടെ തടസം ചൂണ്ടിക്കാണിച്ചു പരിഹരിക്കുവാന്‍ ശ്രമിക്കാതെയാണു ഭരണത്തില്‍ പിടിയുള്ളവര്‍ മുടക്കുന്നു എന്നു പരാതി പറഞ്ഞു നടക്കുന്നത്.

ഓരോ ബജറ്റിലും നിരവധിയായി പദ്ധതികള്‍ അനുവദിക്കുന്നു. തുക വകയിരുത്തുന്നു. ഒന്നിനു പോലും ഭരണാനുമതിയോ, വിശദമായ എസ്റ്റിമേറ്റേ തയ്യാറാക്കാതെ സാങ്കേതികാനുമതി വാങ്ങാതെ ടെന്‍ഡര്‍ ചെയ്യിക്കുവാന്‍ തയ്യാറാവാതെ ആരെയെങ്കിലും കുറ്റം പറഞ്ഞു നടന്നാല്‍ പദ്ധതി ഉണ്ടാവുമോ ? ഉണ്ടാവണമെങ്കില്‍ കഠിന പരിശ്രമം വേണം.


അങ്ങനെ വര്‍ഷങ്ങളുടെ നിരന്തരമായ കഠിന പരിശ്ര മത്താല്‍ ഉണ്ടായതാണു വലവൂര്‍ ഗ്രാമത്തിലെ ട്രിപ്പിള്‍ ഐടിയും സയന്‍സ് സിറ്റിയും ഇല്ലിക്കല്‍ കല്ലും, ഇലവീഴാപൂഞ്ചിറയുമെല്ലാം. 


ട്രിപ്പിള്‍ ഐടിയെ മുഴുവന്‍ തേങ്ങ എന്ന് പരിഹസിച്ചവര്‍ ഇന്നു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രചാരണം നടത്തുകയാണ്. 

ട്രിപ്പിള്‍ ഐടിയോട് അനുബന്ധിച്ച് 'ഇന്‍ഫോസിറ്റി' കൂടി സ്ഥാപിക്കുകയാണ് ലക്ഷ്യം. അതിനുള്ള ഇടപെടലുകളാണു നടത്തി വരുന്നത്. 

ബജറ്റ് വിഹിതം ലഭിച്ചു കഴിഞ്ഞു. നടത്തുകയുമില്ല നടത്തിക്കുകയുമില്ല എന്ന നയമാണു ചിലര്‍ സ്വീകരിക്കുന്നത്.


മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇലവീഴാപൂഞ്ചിറയും ഇല്ലിക്കകല്ലും എല്ലാം വികസിപ്പിച്ചതു കെഎം മാണിയുടെ കാലത്താണ്. അതിനു ശേഷം അവിടെ ഒന്നും നടന്നിട്ടില്ല.


ഇലവീഴാപൂഞ്ചിറ നാടിനു സമര്‍പ്പിക്കുന്ന ഫോട്ടോ ഉയര്‍ത്തി കാണിച്ചു കൊണ്ടാണു ജോസ് കെ മാണി ഇതു പറഞ്ഞത്.

jose k mani pala-2

റബര്‍ ബോര്‍ഡ് വില വളരെ കുറച്ച് കാണിച്ചു കൊണ്ട് അഗര്‍ത്തല മാര്‍ക്കറ്റ് വില പ്രഖ്യപിക്കുന്നതിനാല്‍ വ്യവസായികള്‍ അവിടെ നിന്നും റബര്‍ ശേഖരിക്കുന്നതിനാല്‍ കേരളമാര്‍ക്കറ്റ് ഉയരുന്നില്ലെന്നു ജോസ് കെ മാണി ചൂണ്ടി കാട്ടി. 


കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞാലേ റബ്ബര്‍ മേഖലയെ ഉയര്‍ത്തുവാന്‍ കഴിയൂ. ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചും ലഭിക്കുന്ന ചുങ്കം കര്‍ഷകര്‍ക്കു കൂടി പങ്കുവച്ചും സഹായിക്കാമെന്ന് ഇരിക്കവെയാണു കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്രനയമെന്നു ജോസ് കെ മാണി പറഞ്ഞു.


നെല്ല് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സബ്‌സിഡി നല്‍കുന്നതിനും എതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നു.

റബറിന് 250 രൂപതറ വില ഉയര്‍ത്തുന്നതിനായുള്ള ഇടപെടല്‍ തുടരും' കേന്ദ്ര ബജറ്റില്‍ എന്തെങ്കിലും തന്നോ ? പ്രധാനമന്ത്രി വന്നിട്ട് എന്തെങ്കിലും തന്നോ ? ഒന്നും നടക്കില്ല എന്ന് അവര്‍ തന്നെ പറയുന്നു.


ചുമതലപ്പെടുത്തപ്പെട്ടവരുടെ അലംഭാവത്തിനും അവഗണനയ്‌നയ്ക്കും എതിരെയുള്ള ജനകീയ ആവേശമാണു പ്രതിരോധമാണ് ഇവിടെ എത്തിച്ചേര്‍ന്ന തടിച്ചുകൂടിയിരിക്കുന്ന പതിനായിരങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. 


പാലായുടെ പുരോഗതിക്കായി, സൗകര്യങ്ങള്‍ക്കായി നിങ്ങളോടൊപ്പം ഞാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 

യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, ടിആര്‍ രഘുനാഥ്, വികെ സന്തോഷ് കുമാര്‍, സികെ ശരിധരന്‍, ബാബു കെ ജോര്‍ജ്, ടോബിന്‍ കെ അലക്‌സ്, സജേഷ് ശശി, ജോസ് ടോം, വിടി തോമസ്, പികെ ഷാജകുമാര്‍, ഔസേപ്പച്ചന്‍ തകിടിയേല്‍, ഷാജി കടമല, ബെന്നി മൈലാടൂര്‍, സാജന്‍ ആലക്കുളം, തോമസ് കാപ്പന്‍, പ്രശാന്ത് നന്ദകുമാര്‍, ബെന്നി തെരുവത്ത്, പെണ്ണമ്മ ജോസഫ്, നിമ്മി ടിങ്കിള്‍ രാജ്, ഷിബി മത്തായി, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസു കുട്ടി പൂവേലി, തോമസ് കുട്ടി വരിക്കയില്‍, കെഎസ് രമേശ് ബാബു, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment