/sathyam/media/media_files/2026/02/09/sreenath-sreelakshmi-2026-02-09-20-57-54.jpg)
കോട്ടയം: അമ്മയെ തനിച്ചാക്കി ശ്രീനാഥും ശ്രീലക്ഷ്മിയും മടങ്ങി. അച്ഛന്‍ സന്തോഷിൻ്റെ കുഴിമാടത്തിനോട് ചേര്‍ന്നാണ് ഇരുവര്‍ക്കും ചിതയൊരുക്കിയത്. ചേനപ്പാടി ഗ്രാമം ഒന്നാകെ ഇരുവര്‍ക്കും യാത്രാമൊഴിയേകി.
വന്‍ ജനാവലിയായിരുന്നു അന്ത്യോപചാമര്‍പ്പിക്കാന്‍ ചേനപ്പാടിയിലേക്ക് ഒഴുകിയെത്തിയത്. എന്നും ചിരിയോടെ മാത്രം കണ്ടിട്ടുള്ള ഇരുവരും ഇനിയില്ല എന്നു ഓര്‍ക്കുമ്പോള്‍ പോലും മനസിനൊരു വിങ്ങലാണെന്നു നാട്ടുകാര്‍ പറയുന്നു.
അമ്മ ശ്രീജയെ എങ്ങനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും അയല്‍ക്കാരും വിഷമഘട്ടത്തിലാണ്.
പിതാവ് സന്തോഷിന്റെയും വിയോഗത്തെ തുടര്‍ന്നു ശ്രീജയായിരുന്നു കുടുംബത്തെ കരകയറ്റിയത്. സന്തോഷ് ബ്രെയിന്‍ ട്യൂമര്‍ മൂലം നാലുവര്‍ഷം മുന്‍പാണ് മരിച്ചത്.
അച്ഛന്റെ വിയോഗത്തിലും തളരാതെ, രണ്ടു മക്കളായിരുന്നു ശ്രീജയുടെ കരുത്തും ബലവും. എന്നാല്‍, വിധി ശ്രീജയെ തനിച്ചാക്കി മക്കളെയും അപകട രൂപത്തില്‍ കവര്‍ന്നെടുത്തു.
ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ട ശ്രീജയെ എങ്ങനെ സ്വാന്തനിപ്പിക്കുമെന്നറിയാതെ കണ്ണീര്‍ വാര്‍ക്കുകയാണ് ചേനപ്പാടി നിവാസികളും. ദൈവമേ, ഇതുപോലെ സങ്കടം ആര്‍ക്കും വരുത്തരുതേ എന്ന് വിലപിക്കുന്നു നാട്ടുകാര്‍.
അടുത്ത ഏപ്രില്‍ മാസം രണ്ടിന് ആണു ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ സ്വപ്നങ്ങള്‍ എല്ലാം തട്ടിത്തെറിപ്പിച്ച് അവളെ മരണം കൊണ്ടുപോയത്.
ഇക്കഴിഞ്ഞ ശനി രാത്രി 8.10ന് കടപ്പാട്ടൂര്‍ ബൈപ്പാസിലായിരുന്നു ദുരന്തത്തിനിടയാക്കിയ അപകടം. കൊച്ചി ഇന്‍ഫോസിറ്റിയില്‍ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ കല്യാണം കൂടാന്‍ അവധിക്കു വന്നതായിരുന്നു.
ശ്രീലക്ഷ്മിയെ കൂട്ടി ബൈക്കില്‍ ചേനപ്പാടിയിലേക്കു പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ബൈക്കിലിടിച്ചു റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു.
അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്നു ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയിലായി ഇരുവരും റോഡില്‍ കിടക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ വിളിച്ചു വരുത്തിയ ആംബുലന്‍സിലാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
നാട്ടില്‍ സാമൂഹിക സേവന രംഗത്ത് രാഷ്ട്രീയ ഭേദമന്യേ ശ്രീനാഥും ശ്രീലക്ഷ്മിയും കഴിഞ്ഞ കോവിഡ് കാലത്തു രക്തദാനം ഉള്‍പ്പടെ നടത്തിയ സേവനങ്ങള്‍ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
തുച്ഛമായ വരുമാനമായ പപ്പടം നിര്‍മാണം ഉപജീവനമാക്കിയ പിതാവ് സന്തോഷ് കടകളില്‍ പപ്പടം വില്പന കൂടി നടത്തിയാണു കുടുംബം നോക്കിയത്.
നാല് വര്‍ഷം മുമ്പ് സന്തോഷ് മരണപ്പെട്ടതോടെ ആശ്രയമറ്റ നിലയിലായിരുന്നു കുടുംബം. എന്നാല്‍ ഉറ്റവരും ബന്ധുക്കളും ചേര്‍ന്ന് കൈത്താങ്ങ് പകരുകയും ശ്രീനാഥും ശ്രീലക്ഷ്മിയും ജോലിയിലും ആയതോടെ അമ്മ ശ്രീജ പ്രാരാബ്ദങ്ങളില്‍ നിന്ന് ആശ്വാസമായി വരുമ്പോഴാണു നിനച്ചിരിക്കാതെ അപകടം വില്ലനായി എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us