തട്ടിപ്പു പൂജകളും പൂജാരിമാരും നാട്ടില്‍ പെരുകുന്നു. വിവരവും വിദ്യാഭ്യാസമുള്ളവരും തട്ടിപ്പില്‍ വീഴുന്നു. ബാധയൊഴിപ്പിക്കാന്‍ മന്ത്രവാദിമാര്‍ കൊടിയ പീഡിനം നടത്തുന്നത് ഇതാദ്യമല്ല

ബാധയൊഴിപ്പിക്കലിനായി അമ്മക്കൊപ്പം ജ്യോത്സ്യന്റെ വസതിയിലേക്ക് എത്തിയതായിരുന്നു 16കാരി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ ഇയാള്‍ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. 

New Update
murari thanthri
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തട്ടിപ്പു പൂജകളും പൂജാരിമാരും നാട്ടില്‍ പെരുകുന്നു. ശബരിമല സ്വര്‍ണ കൊള്ള നടത്തിയ ഉണ്ണികൃഷ്ണന്‍ പേറ്റിയെ പോലെ വന്‍ കൊള്ള നടത്തുന്നവരും ഗൃഹനാഥനു ദുര്‍മരണം സംഭവിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന ലോക്കല്‍ തട്ടിപ്പുകാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 

Advertisment

കൊല്ലം പുത്തൂരില്‍ ബാധയൊഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജോത്സ്യനെതിരെ പോക്‌സോ കേസ് എടുത്താണ് ഒടുവിലത്തെ സംഭവം. 


ബാധയൊഴിപ്പിക്കലിനായി അമ്മക്കൊപ്പം ജ്യോത്സ്യന്റെ വസതിയിലേക്ക് എത്തിയതായിരുന്നു 16കാരി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ ഇയാള്‍ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. 

അവിടെവെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.

തുടര്‍ന്നു കുട്ടിയുടെ മാതാവും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചു ജോത്സ്യന്‍ കടന്നുകളയുകയായിരുന്നു. 


മുരാരി തന്ത്രിയെന്ന പേരില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിക്കാറുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറയിരുന്ന ഇയാള്‍ പിന്നീട് ജോത്സ്യനായി മാറുകയായിരുന്നു. 


പല സിനിമാ താരങ്ങളും തന്റെ പക്കല്‍ വന്നാണ് രക്ഷപെട്ടത് എന്നതടക്കം ഇയാള്‍ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നു.

ഇതാദ്യമായല്ല പൂജയുടെ പേരില്‍ ചൂഷണങ്ങളും പീഡനങ്ങളും നടക്കുന്നത്. ഏതാനും മാസം മുന്‍പാണ് കൊല്ലത്തു പൂജയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റിലായത്. ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണു ശൂരനാട് പോലീസിന്റെ പിടിയിലായത്. 

prasad


ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഗൃഹനാഥനു ദുര്‍മരണം സംഭവിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരില്‍ 4 ലക്ഷം രൂപയും മറ്റ് ആവശ്യങ്ങള്‍ പറഞ്ഞ് അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് തട്ടിയെടുത്തത്. 


തട്ടിപ്പിനിരയായ കുടുംബത്തിന്റെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്നു പ്രസാദ്. ഇതു മുതലെടുത്തായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ വര്‍ഷം കോട്ടയം തിരുവഞ്ചൂരിലെ ആഭിചാരക്രിയയ്ക്കിടെ യുവതി കൊടിയ പീഡനം നേരിട്ടിരുന്നു. ഭര്‍തൃമാതാവിന്റെ നിര്‍ദേശപ്രകാരമെന്നു മന്ത്രവാദം നടത്തിയത്. 

അമ്മയുടെ സഹോദരിയുടെ അടക്കം എട്ടു ദുരാത്മാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടെന്നും, ഇതു മൂലമാണു വീട്ടില്‍ തുടര്‍ച്ചയായി വഴക്ക് ഉണ്ടാകുന്നതെന്നു പറഞ്ഞാണു മന്ത്രവാദിയെ ഭര്‍തൃമാതാവു കൊണ്ടുവന്നത്.

ഉച്ചത്തില്‍ പാട്ടു വച്ച ശേഷമാണു മന്ത്രവാദം നടത്തിയത്. പ്രാര്‍ഥിച്ചു സോഫയിലിരിക്കാന്‍ പറഞ്ഞു. ഇരുന്നതിനു പിന്നാലെ കാലില്‍ പട്ടുകൊണ്ടു നീളത്തില്‍ കെട്ടി.


 രാവിലെ 11ന് ആരംഭിച്ച പൂജ വൈകിട്ട് 9 വരെ നീണ്ടു. ബാധ ഒഴിപ്പിക്കുന്നതിനായി മുടിയില്‍ ആണി ചുറ്റി വിറകിന്‍ കഷണത്തില്‍ തറച്ചുവെന്നും മുടി പറിച്ചുമാറ്റി, ഭസ്മം കഴിപ്പിച്ചു, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ചു. പത്തുമണിക്കൂറോളം നീണ്ട ക്രൂര പൂജകള്‍ക്കിടെ ബോധം മറയുന്നതു വരെ മദ്യം കുടിപ്പിയ്ക്കുകയും ചെയ്തു. 


black magic

ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ പൂജാസമയത്ത് ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി മൂന്നു വര്‍ഷമായി ഇഷ്ടത്തിലായിരുന്ന യുവാവിനെ വിവാഹം കഴിച്ചപ്പോഴായിരുന്നു ദുരനുഭവം നേരിട്ടത്. 

ആഭിചാര ക്രിയയുടെ ഭാഗമായി രണ്ട് സ്ത്രീകളെ തലയറുത്തു കൊന്നതും കേരളത്തലാണ്. സംസ്ഥാനത്തിന്റെ പുരോഗമന നാട്യത്തിനു നേരെയുള്ള വലിയ ചോദ്യചിഹ്നമായി ഇത്തരം സംഭവങ്ങള്‍ മാറുന്നു.

Advertisment