കായികാവശ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തോക്ക് ലൈസന്‍സുള്ളവര്‍ കാട്ടുപന്നികളെ വെടിവെക്കാന്‍ പാടില്ല. ഉത്തരവിറക്കി വനം വകുപ്പ്. ഷുട്ടിങ്ങിന് അനുമതി നല്‍കും മുന്‍പു ജില്ലാ ലൈസന്‍സിങ് അതോറിറ്റിയില്‍നിന്ന് പഞ്ചായത്ത് പ്രസിഡൻ്റുമാർ ആയുധലൈസന്‍സിന്റെ വിഭാഗവും സ്വഭാവവും പരിശോധിച്ചുറപ്പിക്കണം. ലൈസന്‍സുള്ള തോക്കുള്ളവരെ കിട്ടാന്‍ പാടാണെന്നു പഞ്ചായത്ത് പ്രസിഡന്റുമാര്‍

ലൈസന്‍സിങ് അതോറിറ്റിയില്‍നിന്ന് ലൈസന്‍സ് സംബന്ധിച്ച വിവരം ആരാഞ്ഞതിനുശേഷം മാത്രമേ ഇത്തരത്തില്‍ ഉത്തരവുനല്‍കാവൂ എന്നും സര്‍ക്കാര്‍തലത്തില്‍ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നത്.

New Update
1001650016

കോട്ടയം: നാട്ടില്‍ ഇറങ്ങുന്ന പ്രശ്‌നക്കാരികളായ കാട്ടുപന്നികളെ വെടി വെച്ചു കൊല്ലുന്നതിനുള്ള നിബന്ധനകള്‍ ശക്തമാക്കി വനം വകുപ്പ്.

Advertisment

പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ എന്നനിലയില്‍ കാട്ടുപന്നികളെ വെടിവെക്കാന്‍ നിലവില്‍ ഉത്തരവിടുന്നത്.

വനം വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം അനുമതി നല്‍കുന്നതിനു മുന്‍പ് ജില്ലാ ലൈസന്‍സിങ് അതോറിറ്റിയില്‍ നിന്ന് ആയുധ ലൈസന്‍സിന്റെ വിഭാഗവും സ്വഭാവവും പരിശോധിച്ചു ഉറപ്പിക്കണമെന്നാണു നിര്‍ദേശം.

വിള സംരക്ഷണത്തിനും സ്വയ രക്ഷയ്ക്കു മൊഴികെയുള്ള ആവശ്യങ്ങള്‍ക്കായി അനുവദിച്ച ആയുധ ലൈസന്‍സുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവെക്കുന്നതില്‍ നിന്ന് വിലക്കുന്നതാണു വനംവകുപ്പ് ഉത്തരവ്.

കൃഷിക്കും ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിതമായി വെടിവെച്ചുകൊല്ലുന്നതിന് 2022 മേയിലാണ് സര്‍ക്കാര്‍ നേരത്തേ ഉത്തരവിറക്കിയിരുന്നത്.

എന്നാല്‍, കായികാവശ്യത്തിന് അനുവദിച്ചിട്ടുള്ള തോക്ക് ലൈസന്‍സുള്ള ലൈസന്‍സികള്‍ മേല്‍ ഉത്തരവുപ്രകാരം കാട്ടുപന്നികളെ വെടിവെക്കാന്‍ അനുവാദം നല്‍കുന്നുണ്ടെന്ന് ഇടുക്കി കലക്ടര്‍ വനംവകുപ്പിന് കത്തുനല്‍കിയിരുന്നു.

ലൈസന്‍സിങ് അതോറിറ്റിയില്‍നിന്ന് ലൈസന്‍സ് സംബന്ധിച്ച വിവരം ആരാഞ്ഞതിനുശേഷം മാത്രമേ ഇത്തരത്തില്‍ ഉത്തരവു നല്‍കാവൂ എന്നും സര്‍ക്കാര്‍ തലത്തില്‍ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നത്. 

ഇക്കാര്യം പരിഗണിച്ചാണ് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് അലം പുതിയ ഉത്തരവിറക്കിയത്. അതേ സമയം ലൈസന്‍സുള്ള തോക്കുള്ളവരെ കിട്ടാനില്ലെന്നു പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നു.

Advertisment