കെ.എസ്.ആര്‍.ടി.സി ബസുകളേയോ, സര്‍വീസിനിടയില്‍ തടഞ്ഞു നിര്‍ത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താല്‍ ഇനി മുതല്‍ തക്ക ശിക്ഷ. അഞ്ച് വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. പിഡിപിപി ആക്ട് ചുമത്തി കേസെടുപ്പിക്കും

മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറെയാണ് സെന്റ് ജോര്‍ജ് ബസിലെ ഡ്രൈവര്‍ മിഥുന്‍മോനും കണ്ടക്ടര്‍ ദേവപ്രസാദും ചേര്‍ന്ന് മര്‍ദ്ദിച്ചത്

New Update
KSRTC

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസുകളേയോ, സര്‍വീസിനിടയില്‍ തടഞ്ഞു നിര്‍ത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താല്‍ ഇനി മുതല്‍ തക്ക ശിക്ഷ ലഭിക്കും.

Advertisment

അഞ്ച് വര്‍ഷം വരെ തടവും പിഴയും ആണ് ശിക്ഷയായി നല്‍കുക.

പിഡിപിപി ആക്ട് ചുമത്തി കേസെടുപ്പിക്കമണമെന്നു സി.എം.ഡി. യൂണിറ്റുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

തുടര്‍ച്ചയായി കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും മറ്റും മര്‍ദനമേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായതോടെയാണ് കെ.എസ്.ആര്‍.ടി.സി നടപടി കടുപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ആലപ്പുഴ മാവേലിക്കരയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു.

തിരുവല്ല സ്വദേശി മിഥുന്‍മോന്‍, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരെയാണ് മാന്നാര്‍ പോലീസ് പിടികൂടിയത്.

ബസുകള്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണത്തിന് കാരണമന്ന് പോലീസ് പറഞ്ഞു. മാന്നാര്‍ - മാവേലിക്കര സംസ്ഥാന പാതയില്‍ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.

മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറെയാണ് സെന്റ് ജോര്‍ജ് ബസിലെ ഡ്രൈവര്‍ മിഥുന്‍മോനും കണ്ടക്ടര്‍ ദേവപ്രസാദും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബസ് ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു ആക്രമണം.

കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയപ്പോഴാണ് സ്വകാര്യ ബസ് വട്ടം നിര്‍ത്തുകയും അതിലെ ജീവനക്കാര്‍ അതിക്രമിച്ച് കയറുകയും ചെയ്തത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍  കര്‍ശന നടപടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Advertisment