റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് പോലും തെരുവിലിറങ്ങേണ്ടി വരുന്ന ഈ കുട്ടികളുടെ അവസ്ഥ കേരളത്തിനു അപമാനം. നിയമനം കിട്ടാത്ത ഉദ്യോഗാര്‍ഥികളുടെ ആശങ്കകള്‍ കേട്ടു കെസി വേണുഗോപാല്‍ എംപി. നീതി ലഭിക്കാന്‍ ഏതറ്റം വരെയും ഒപ്പമുണ്ടാകുമെന്നും കെസിയുടെ ഉറപ്പ്

ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ടുപോയി, തിരുവനന്തപുരത്തേക്ക് വണ്ടികയറിയതിനു കണക്കില്ല, പി.എസ്.സി ഓഫീസിലും കയറിയിറങ്ങി. 

New Update
kc venugopal mp video call
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പു പോലും തെരുവിലിറങ്ങേണ്ടി വരുന്ന ഉദ്യോഗാർത്ഥികളുടെ അവസ്ഥ കേരളത്തിന് അപമാനം, നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകാൻ ഒപ്പമുണ്ടാകുമെന്നും ഉറപ്പു നല്‍കി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. 

Advertisment

ഉദ്യോഗാര്‍ഥികളെ വീഡിയോ കോണ്‍ഫ്രന്‍സില്‍ വിളിച്ചു അവരുടെ ആശങ്കള്‍ കേട്ടശേഷമാണു കെ.സി വേണുഗോപാല്‍ ഉറപ്പു നല്‍കിയത്. 


ഒന്നാം റാങ്ക് കിട്ടിയിട്ടു പോലും കഴിഞ്ഞ രണ്ടര വര്‍ഷമായി നിങ്ങള്‍ക്കു നിയനം നല്‍കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ ഇനിപ്പുറം വലിയ നീതിനിഷേധമുണ്ടോ, കുട്ടികളെ വിഢികളാക്കുകയല്ലേ സർക്കാർ ചെയ്യുന്നത് എന്നു കെ.സി പറഞ്ഞു.


ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ടുപോയി, തിരുവനന്തപുരത്തേക്ക് വണ്ടികയറിയതിനു കണക്കില്ല, പി.എസ്.സി ഓഫീസിലും കയറിയിറങ്ങി. 

ഞങ്ങളുടെ മുഖം തന്നെ അവര്‍ക്കു സുപരിചിതമായിട്ടുണ്ടാകും. എന്നിട്ടും ഞങ്ങള്‍ക്കു നീതി കിട്ടിയില്ലെന്നും മലപ്പുറം സ്വദേശിനി റഷീദ കെ.സി വേണുഗോപാലിനോട് പറഞ്ഞു.


പഠിച്ചു റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി നല്‍കുന്നതില്‍ മാത്രമേ സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ടു പറയുന്നുള്ളൂ. ഈ തസികയില്‍ എല്ലാം താല്‍ക്കാലിമായി ആളുകള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. 


അത്തരത്തില്‍ റാങ്ക് നേടി അര്‍ഹതയുള്ള പോസ്റ്റില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഗസ്റ്റായി ജോലി ചെയ്യേണ്ട അവസ്ഥയുണ്ടെന്നും തിരുവനന്തപുരം സ്വദേശിനി സരസ്വതി പറഞ്ഞു.

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ റഷീദയുടെയും സരസ്വതിയുടെയും മമതയുടെയും ഈ വാക്കുകള്‍ കേരളത്തിലെ ഓരോ ഉദ്യോഗാര്‍ഥിയുടെയും ഉള്ളുനീറ്റുന്നതാണെന്നു കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. 

ഇവരെ നേരിട്ട് വിളിച്ചപ്പോള്‍ കേട്ടതു മെറിറ്റിനെ അപ്പാടെ തഴയുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ, തൊഴില്‍വിരുദ്ധതയുടെ നേര്‍ച്ചിത്രമായിരുന്നു. 


റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് പോലും തെരുവിലിറങ്ങേണ്ടി വരുന്ന ഈ കുട്ടികളുടെ അവസ്ഥ കേരളത്തിന് അപമാനമാണ്. 


പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ധൂര്‍ത്തിനും പി.ആര്‍ വര്‍ക്കുകള്‍ക്കും കോടികള്‍ ഒഴുക്കുന്ന സര്‍ക്കാര്‍, അര്‍ഹരായ ഇവര്‍ക്കു നിയമനം നല്‍കാന്‍ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നതു യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. 

അര്‍ഹരായവര്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും ഒപ്പമുണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ എം.പി ഉറപ്പു നല്‍കി.

Advertisment