/sathyam/media/media_files/wej9YrbnJ3y3yjlnZaA8.jpg)
കോട്ടയം : വിഴിഞ്ഞത്ത് രണ്ടാം വിമോചന സമരമാണ് അവർ പ്രഖ്യാപിച്ചത്, പിന്നിലുണ്ടായിരുന്നത് ദുബായ്, കൊളംബോ പോർട്ടുകളായിരുന്നു. അവരുടെ ബിസിനസ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമമെന്ന മന്ത്രി വി.എൻ വാസവൻ്റെ
ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു. ലത്തീൻ സഭയ്ക്കൊപ്പം മത്സ്യ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി.
കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന തിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്ശം എന്നതും ശ്രദ്ധേയമാണ്.
വിഴിഞ്ഞം സമരത്തിൽ തോക്ക് എടുക്കേണ്ട ഒട്ടേറെ ഘട്ടങ്ങളുണ്ടായെന്നു.
പോലീസ് സേന സംയമനത്തിന്റെയും സഹിഷ്ണുതയുടെയും സമീപനം സ്വീകരിച്ചതിന്റെ ഫലമാണു വിഴിഞ്ഞം തുറമുഖം.
ഒരു വെടിവയ്‌പുണ്ടായാൽ തകിടം മറിയുമായിരുന്നു. ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നു പ്രതിപക്ഷവും പറഞ്ഞതാണ്.
മാസങ്ങളോളം നീണ്ടുനിന്ന സമരമുഖത്ത് പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ഗർഭിണികളായ സ്ത്രീകളെ മുന്നിൽ നിർത്തി.
പോലീസ് സ്റ്റേഷനിൽ കയറി കംപ്യൂട്ടറും ടിവിയും തകർത്തു. കേസ് ഡയറി തീയിട്ട് നശിപ്പിച്ചു. പോലീസുകാരെ ആക്രമിച്ചു കയ്യും കാലും ഒടിച്ചു. 40 പോലീസുകാർക്ക് സാരമായി പരുക്കേറ്റു.
എന്നിട്ടും പോലീസ് സേന തോക്കെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ ആദ്യം പ്രതിഷേധം ഉയർത്തിയത് ലത്തീൻ സഭയായിരുന്നു. മന്ത്രിയുടെ പ്രസ്താവന അപലപനീയവും അടിസ്ഥാനരഹിതവുമാണെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി.
സമരമുഖത്ത് നടന്ന പോലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഫാ.യൂജിൻ പെരേര വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങൾ നടപ്പിലാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ ഫ്ലാറ്റിലേക്ക് മാറ്റിപ്പാർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും യൂജിൻ പെരേര പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കാതെ വസ്തുത മറച്ചു വെയ്ക്കാനുള്ള നീക്കമാണ് മന്ത്രി വി എൻ വാസവൻ നടത്തിയതെന്നും യൂജിൻ പെരേര വ്യക്തമാക്കി.
പിന്നാലെ മത്സ്യ തൊഴിലാളികളും മന്ത്രിക്കെതിരെ രംഗത്തുവന്നു. തുറമുഖ മന്ത്രിയുടെ പ്രസ്താവന അപലപനീയവും അടിസ്ഥാനരഹിതവുമാണെന്നു മത്സ്യത്തൊഴിലാളി സംഘടനകള്‍ പറഞ്ഞു.
പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും കടലിന്റെ ജൈവാവാസ വ്യവസ്ഥകളെയും തകര്‍ത്തുകൊണ്ട് ആശാസ്ത്രീയമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി മുന്നൂറിലേറെ കുടുംബങ്ങള്‍ക്കു വീട് നഷ്ടമായി.
3 വര്‍ഷത്തിലേറെ ഗോഡൗണുകളിലും സ്‌കൂളുകളിലും താമസിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ സമരത്തിലൂടെയാണു സര്‍ക്കാര്‍ തയ്യാറായത്.
വളരെ നിഗൂഡമായ അണിയറ ഒരുക്കങ്ങളിലൂടെ സൃഷ്ടിച്ച പോലീസ് സ്റ്റേഷന്‍ ആക്രമണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു ഫാ. യൂജിന്‍ പെരേര ആവശ്യപ്പെട്ടിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ന്യായമായ ഏഴ് ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്നു വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ ഫ്‌ളാറ്റുകളില്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതൊഴികെ മറ്റൊരു വാഗ്ദാനവും നാളിതുവരെ പൂര്‍ത്തീകരിക്കാത്ത വസ്തുത മറച്ചുവക്കാനുള്ള തന്ത്രമായാണ് മന്ത്രിയുടെ പ്രസ്താവനയെ കാണുന്നത്.
ദുബായ്, കൊളംബോ പോര്‍ട്ടുകളുടെ ഒത്താശയോടെയാണ് സമരം നടത്തിയത് എന്ന നിരുത്തരവാദപരമായ പ്രസ്ഥാവന തെളിയിക്കാന്‍ ഭരണഘടനയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വാസവന്‍ തയ്യാറാകണമെന്നു വെളളയമ്പലത്തു ചേര്‍ന്ന മത്സ്യത്തൊഴിലാളി സംഘടനകള്‍, സമുദായ സംഘടനകള്‍, വനിത സംഘടനകള്‍ എന്നിവയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിയുടെ പ്രതികരണം തിരിച്ചടിയാകുമോ എന്നതിൽ സ്ഥലത്തെ സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ട്. ഒരു പതിറ്റാണ്ടിനുശേഷം വിഴിഞ്ഞം വാർഡിന്റെ നിയന്ത്രണം യു.ഡി.എഫ് തിരിച്ചുപിടിച്ചിരുന്നു.
നിയമസഭയിലും തീരദേശ വോട്ടുകൾ യുഡിഎഫിന് പോകുമെന്ന ആശങ്കയിലാണ് സി.പി.എം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us