കോട്ടയം കൊടൂരാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മരിച്ചത് കടുവാക്കുളം സ്വദേശി. പണിമുടക്ക് ദിവസമായതിനാൽ സുഹൃത്തുക്കളുമായി കുളിക്കാൻ എത്തിയതായിരുന്നു

പണിമുടക്ക് ദിവസമായതിനാൽ സുഹൃത്തുക്കളുമായി ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും ചേർന്നു കൊടൂരാറ്റിൽ കുളിക്കാൻ എത്തിയതായിരുന്നു.  

New Update
accident in kodoor river

കോട്ടയം: പുന്നക്കൽ ചുങ്കം ഭാഗത്ത് കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാർ (45) ആണ് മരിച്ചത്. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവങ്ങൾ.

Advertisment

പണിമുടക്ക് ദിവസമായതിനാൽ സുഹൃത്തുക്കളുമായി ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും ചേർന്നു കൊടൂരാറ്റിൽ കുളിക്കാൻ എത്തിയതായിരുന്നു.  

നീന്തുന്നതിനിടെ  ഗോപകുമാറിനെ  കാണാതാവുകയായിരുന്നു. ഉടൻതന്നെ ഇവർ ബഹളം വച്ചതോടെ നാട്ടുകാർ സ്ഥലത്ത് ഓടിക്കൂടി. തുടർന്ന് കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റിൽ നിന്നുള്ള സ്കൂബ സംഘം സ്ഥലത്തെത്തി.

തുടർന്ന് അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് കൊടൂരാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം  ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Advertisment