പൊതുപണിമുടക്ക് ദിവസം ബാർ തുറക്കുന്നോടാ.. പായിപ്പാട് എമറാൾഡ് ബാർ ഹോട്ടൽ  പണിമുടക്ക് അനുകൂലികൾ അടിച്ചു തകർത്തു. ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിനോടും കലി തീർത്ത് പണിമുടക്ക് അനുകൂലികൾ

ഹോട്ടൽ പൂട്ടിക്കാനെത്തിയ സമരാനുകൂലികൾ ഹോട്ടലിൻ്റെ വാതിൽ അടിച്ചു പൊട്ടിച്ചാണ് ഉള്ളിലേക്ക് കയറിയത്. ബാർ ജീവനക്കാരെ ഇവർ മർദിച്ചുവെന്നും പറയുന്നുണ്ട്. 

New Update
voilence in bar

കോട്ടയം: പൊതുപണിമുടക്ക് ദിവസം തുറന്ന ബാർ ഹോട്ടൽ അടച്ചു തകർത്ത് പണിമുടക്ക് അനുകൂലികൾ. ചങ്ങനാശ്ശേരി പായിപ്പാട് എമറാൾഡ് ബാർ ഹോട്ടലാണ് സമരാനുകൂലികൾ അടിച്ചു തകർത്തത്. ഇന്നു രാവിലെയായിരുന്നു സംഭവം. 

Advertisment

ഹോട്ടൽ പൂട്ടിക്കാനെത്തിയ സമരാനുകൂലികൾ ഹോട്ടലിൻ്റെ വാതിൽ അടിച്ചു പൊട്ടിച്ചാണ് ഉള്ളിലേക്ക് കയറിയത്. ബാർ ജീവനക്കാരെ ഇവർ മർദിച്ചുവെന്നും പറയുന്നുണ്ട്. 

ബാർ പൂട്ടാൻ ആവശ്യപ്പെട്ട് തിരികെ പോകുന്ന വഴി ബാറിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൻ്റെ ടെയിൽ ലാമ്പും സമരക്കാർ അടിച്ചു പൊട്ടിച്ചു. 

സംഭവത്തിൽ ബാർ ഹോട്ടൽ ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശവാസികളാണ് പണിമുടക്ക് അനുകൂലികൾ എന്നാണ് ലഭിക്കുന്ന വിവരം.

Advertisment