/sathyam/media/media_files/2026/02/14/vn-vasavan-press-meeting-2026-02-14-17-05-01.jpg)
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തില്‍ പോറ്റിയെ പങ്കെടുപ്പിച്ചില്ലെന്നതാണു കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടായ വിഷമം. അന്വേഷണം എത്തേണ്ട രൂപത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നുള്ളതും കോണ്‍ഗ്രസുകാര്‍ക്കു വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
അന്വേഷണം ഭംഗിയായി നടക്കട്ടേ. 17.10.2025 ല്‍ കൃത്യമായി ദേവസ്വം ബോര്‍ഡ് അഡ്വാന്‍സ് ചെയ്ത പണം റികൂപ്പ് ചെയ്തിട്ടുണ്ട്.
ഞാന്‍ നിയമസഭയില്‍ പറഞ്ഞതു രേഖയാണ്. കോണ്‍ഗ്രസുകാര്‍ക്കു പോയി പരിശോധിക്കാം. അത് അങ്ങനെ അല്ലായിരുന്നു എന്നു തെളിഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ പറയുന്ന പ്രായശ്ചിത്തം ഞാന്‍ ചെയ്യാം. അല്ലാത്തപക്ഷം കോണ്‍ഗ്രസുകാര്‍ പൊതുജനങ്ങളോട് മാപ്പു പറയണം.
1950ലെ ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം ദേവസ്വം ബോര്‍ഡ് സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ്. ബോര്‍ഡിലെ ദൈനംദിന കാര്യത്തിലോ സാമ്പത്തിക കാര്യത്തിലോ ഭരണാധികാരികള്‍ ഇടപെടുന്നില്ല. അവര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
നിയമസഭയില്‍ ചോദ്യം ചോദിക്കുമ്പോള്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ അക്കാര്യങ്ങള്‍ അന്വേഷിച്ചു സഭയെ അറിയിക്കുകമാത്രമാണു ചെയ്യുന്നത്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടു ചോദ്യം ഉണ്ടായപ്പോള്‍ അക്കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
ദേവസ്വം ബോര്‍ഡ് അയ്യപ്പ സംഗത്തിനു മൂന്നു കോടി രൂപ അഡ്വാസ് നല്‍കിയിരുന്നു. പിന്നീട് തുക 17.10.2025 ല്‍ തിരിച്ചു കിട്ടുകയും ചെയ്തിരുന്നു എന്നു ബോര്‍ഡ് ആധികാരികമായി എഴുതി നല്‍കിയിരുന്നു. അതാണു സഭയില്‍ അവതരിപ്പിച്ചത്.
അതില്ല എന്നു പറഞ്ഞവര്‍ പൊതു ജനങ്ങളോട് മാപ്പു പറയണം. പോറ്റിയ കയറ്റിവര്‍ക്കാണ് അയ്യപ്പ സംഗമം പോറ്റിയെ ബന്ധപ്പെടുത്താതെ നടത്തിയപ്പോള്‍ വിഷമം ഉണ്ടായത്.
കൊടിമരത്തിനുള്ളിലെ കോണ്‍ക്രീറ്റ് ചിതലരിച്ചു എന്നപോലുള്ള കണ്ടുപിടുത്തങ്ങള്‍ നമ്മള്‍ക്ക് ആര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ലെന്നും മന്ത്രി പറഞ്ഞു. അതുള്‍പ്പടെ വിജിലന്‍സിന്റെ അന്വേഷണ പരിധിയിലേക്കു വരികയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സെപറ്റംബര്‍ 20ന് അയ്യപ്പ സംഗമം ഭംഗിയായി നടക്കാന്‍ പോകുന്ന ഘട്ടത്തിലാണ് 17ന് ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു ചാനല്‍ വഴി സ്വര്‍ണ പാളി കാണാനില്ലെന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്.
19നു പ്രതിപക്ഷ നേതാവിന്റെ അടിയന്തര പ്രമേയം വരുന്നു. അപ്പോഴേയ്ക്കും കോടതിയില്‍ വിഷയം എത്തിയതുകൊണ്ട് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
കോടതി ഉത്തരവു പ്രകാരം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ 28ന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നു സ്വര്‍ണ പാളി കണ്ടെടുത്തു.
കള്ളന്‍ കപ്പലില്‍ തന്നെയായിരുന്നു. അയ്യപ്പ സംഗമം പൊളിക്കാന്‍ പോറ്റിയെ വെച്ചു നടന്ന ഗൂഡാലോചനയായിരുന്നു. അതു അവര്‍ക്കിട്ടു തന്നെയാണു കൊണ്ടത്.
ഞങ്ങള്‍ക്കുള്ള സന്തോഷം ആഗോള അയ്യപ്പ സംഗമം നടന്നതുകൊണ്ടാണു കൊള്ള പുറത്തു വന്നത്. ഇല്ലെങ്കില്‍ സ്വര്‍ണ കൊള്ളയും കൊടിമരത്തിന്റെ കൊള്ളയോ ഒന്നും പറുത്തുവരില്ലായിരുന്നു.
പോറ്റിയും ഗോവര്‍ധനും ഇവരെ സഹായിക്കുന്നവരുമെല്ലാം ഇപ്പോഴും ശബരിമലയില്‍ തന്നെ ഉണ്ടാകുമായിരുന്നു. പോറ്റിയെ ജയിലിനകത്താക്കാന്‍ ശ്രമമിച്ചത് എല്‍.ഡി.എഫും പോറ്റിയെ ശബരിലയില്‍ കേറ്റിയത് യു.ഡി.എഫുമാണെന്നു മന്ത്രി വാസവന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us