/sathyam/media/media_files/2026/02/14/vn-vasavan-thiruvanchoor-radhakrishnan-2026-02-14-18-00-40.jpg)
കോട്ടയം: സി.പി.എം ഉമ്മന്‍ ചാണ്ടിയുടെ മരണശേഷവും വേട്ടയാടുന്നുവെന്ന പ്രസ്താവന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പിന്‍വലിക്കണമെന്നു മന്ത്രി വി.എന്‍ വാസവന്‍.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എല്‍.ഡി.എഫ് ജാഥയുടെ പോസ്റ്റര്‍ വച്ചതു സംബന്ധിച്ചു സി.പി.എം മരണ ശേഷവും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി വി.എന്‍. വാസവന്‍.
ഉമ്മന്‍ ചാണ്ടിയെ ജീവിച്ചിരുന്നപ്പോള്‍ കൂടുതലായി വേട്ടയാടിയിരുന്നയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതു ഞങ്ങള്‍ പറഞ്ഞ കാര്യമല്ല, മറിയാമ്മ ഉമ്മന്‍ചാണ്ടിയും കെ.സി ജോസഫുമാണു പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി ബഹറിനില്‍ പോയി സന്തോഷത്തോടെ അവാര്‍ഡ് വാങ്ങി വരുമ്പോഴാണു പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമായ ജോപ്പനെ അറസ്റ്റു ചെയ്തത് അദ്ദേഹം അറിയുന്നത്. അദ്ദേഹം തകര്‍ന്നു പോയി എന്നു പറഞ്ഞു സാക്ഷ്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഭാര്യയായ മറിയാമ്മ ഉമ്മനായിരുന്നു.
അങ്ങനെ ഉമ്മന്‍ ചാണ്ടിയെ ജീവിച്ചിരിക്കുമ്പോള്‍ വേദനിപ്പിച്ച ആഭ്യന്തരമന്ത്രിയാണ് ഇപ്പോള്‍ അദ്ദേഹം മണ്‍മറഞ്ഞതിനു ശേഷം ഞങ്ങള്‍ വേട്ടയാടുന്നു എന്നു പറഞ്ഞത്.
ഇതു സംബന്ധിച്ചു മുന്‍ മന്ത്രിയായിരുന്ന കെ.സി. ജോസഫ് രണ്ടു പ്രാവശ്യം പത്രസമ്മേളനം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ കൂടെ അവാര്‍ഡ് വാങ്ങാന്‍ ഉണ്ടായിരുന്നതു കെ.സി. ജോസഫായിരുന്നു.
ഈ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അദ്ദേഹത്തെ സി.പി.എം വേട്ടയാടുന്നു എന്നു പറയുന്നതു ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു സി.പി.എം മാപ്പു പറയണമെന്ന് ആവര്‍ത്തിച്ചു തിരുവഞ്ചൂര്‍ രംഗത്തു വന്നു. മാപ്പു പറയുന്നതിനു പകരം മറ്റുള്ള ആളുകളെ ആക്ഷേപം പറയുന്നതു ശരിയാണോ.
കല്ലറയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ഇന്‍ഡയറക്ടായി അംഗീകരിക്കുന്ന തീരുമാനം മന്ത്രി വാസവന്‍ എടുത്തതു ശരിയല്ല. പോസ്റ്റര്‍ വെച്ചവനു മാനസിക വെല്ലുവിളി ഉണ്ടോ എന്നതു സംബന്ധിച്ചു ഡോക്ടര്‍മാരാണു മറുപടി പറയേണ്ടത്.
മന്ത്രി എന്തിനാണ് ഇതില്‍ ട്വിസ്റ്റ് കൊണ്ടു വരുന്നത്. പോലീസ് ഇതില്‍ സുവോമോട്ടോ കേസ് എടുക്കണം.
ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്കു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിച്ചതു തിരുവഞ്ചൂര്‍ ആണെന്നു മന്ത്രി വാസവന്‍ പറഞ്ഞതിനോട് രൂക്ഷമായി തിരുവഞ്ചൂര്‍ പ്രതികരിച്ചു.
എന്നെകൊണ്ട് അതു പറയപ്പിക്കരുത്. സിറ്റുവേഷന്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. പലകാര്യങ്ങളും പുറത്തു വന്നിട്ടില്ല, അതൊന്നും എന്നെക്കൊണ്ട് പറുത്തു പറയിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അമിത് ഷായുടെ നിയന്ത്രണത്തിലുള്ള സി.ബി.ഐയുടെ കൈയ്യിലേക്ക് ഉമ്മന്‍ ചാണ്ടിയെ എറിഞ്ഞുകൊടുത്തതിനു പിന്നില്‍ ആരാണെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍.ഡി.എഫ് പോസ്റ്റര്‍ വച്ചയാളെ തിരിച്ചറിഞ്ഞിരുന്നു. പ്രദേശത്തുള്ള മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണു പോസ്റ്റര്‍ വെച്ചതെന്ന് പള്ളിയിലെ സിസിടിവിയില്‍ നിന്ന് വ്യക്തമായി.
കല്ലറയില്‍ ജോസ് കെ. മാണിയുടെ ജാഥയുടെ പോസ്റ്റര്‍ കണ്ടതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് ആരോപിച്ചു തിരുവഞ്ചൂര്‍ രംഗത്തെത്തിയിരുന്നു.
സി.പി.എമ്മായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. സി.പി.എം ലോക്കല്‍ കമ്മിറ്റ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അന്വേഷണം വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. അതേസമയം, സംഭവത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതോടെ കേസെടുക്കുന്നതില്‍ തീരുമാനമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us