നടൻ പ്രേംകുമാർ കോൺ​ഗ്രസിനോട് അടുക്കുന്നു. കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയായി പ്രേംകുമാർ

കെ.സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടകൻ. പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭൂഹങ്ങൾക്കിടെയാണ് പരിപാടി. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് നടക്കുന്നത്.

New Update
353533

കോട്ടയം: കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന് സൂചനക്കിടെ കോൺഗ്രസ് വേദിയിൽ നടൻ പ്രേംകുമാർ മുഖ്യാതിഥിയാകും. നാളെ വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കും.‌

Advertisment

കെ.സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടകൻ. പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭൂഹങ്ങൾക്കിടെയാണ് പരിപാടി. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് നടക്കുന്നത്.


ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇരട്ടനീതി നടന്നെന്ന് പ്രേംകുമാർ കുറ്റപ്പെടുത്തിയിരുന്നു. 


സാഹിത്യകാരൻ സച്ചിദാനന്ദൻ സർക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയതെന്നും എന്നിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് തന്നെ പുറത്താക്കാൻ കാരണം. അർപ്പണ ബോധത്തോടെ പ്രവർത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്പോൾ അതിനൊരു മാന്യതവേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ല. സച്ചിദാനന്ദൻ മാഷിനോട് ബഹുമാനം മാത്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisment