/sathyam/media/media_files/2026/02/16/congress-card-2026-02-16-22-05-56.png)
കോട്ടയം: ജാഥ നയിക്കാൻ വി.ഡി, പ്രചാരണം നയിക്കാൻ ചെന്നിത്തല, ഏകോപനത്തിന് കെ.സി. കേരളം ഇനി കാണാൻ പോകുന്നത് പുതുയുഗ കോൺഗ്രസിനെ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാനാണ് എ.ഐ.സി.സി കെ.പി.സി.സി പ്രചാരണ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അധ്യക്ഷനും ഷാഫി പറമ്പിലിനെ കണ്‍വീനര്‍ ആക്കിയതിലൂടെയും പ്രകടമാകുന്നത് എ.ഐ.സി.സിയുടെ സോഷ്യല്‍ എന്‍ജിനിയറിങ് വൈദഗ്ധ്യമാണ്. ഇന്നു ചേർന്ന പ്രചാരണ കമ്മിറ്റിയുടെ ആദ്യ യോഗത്തിലും ശ്രദ്ധേയമായത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ ഇടപെടലാണ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്ക് കർശന നിർദ്ദേശങ്ങളാണ് കെ.സി. വേണുഗോപാൽ നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവരെ മറ്റ് പദവികളിലേക്ക് പരിഗണിക്കില്ല.
നേതാകൾ സീറ്റിനായി അനാവശ്യ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയ കെ.സി വേണുഗോപാൽ പാർട്ടിക്കുള്ളാൽ അസ്വാരസ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത തടയുകയും ചെയ്യുന്നു.
അപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അർഹതയുണ്ടായിട്ടും മാറിനിന്നവർക്ക് ഇത്തവണ അവസരം നൽകും എന്ന ഉറപ്പ് കെ.സി നൽകുന്നുണ്ട്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റ് നൽകില്ലെന്ന് മാത്രമല്ല, അവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന താക്കീതും കെ.സി വേണുഗോപാൽ നൽകുന്നു.
പാർട്ടി നിശ്ചയിക്കുന്ന സ്ഥാനാർത്ഥി ആരായാലും അവരെ ജയിപ്പിക്കാനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും വേണുഗോപാൽ കെ.പി.സി.സി നേതാക്കളോട് ആവശ്യപ്പെടുന്നു.
പ്രചാരണ കമ്മറ്റി പുനസംഘടിപ്പിച്ചതിലും കെ.സി വേണുഗോപാലിൻ്റെ ഇടപെടൽ നിർണായകമായിരുന്നു. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ സംസ്ഥാന നേതൃത്വത്തിനുണ്ടായ വീഴ്ചകള്‍ പരിഹരിക്കാന്‍ കൂടിയാണു സാമുദായിക -യുവ പ്രാതിനിധ്യവും ഉറപ്പാക്കിയാണു ഹൈക്കമാന്‍ഡ് പ്രചാരണകമ്മിറ്റി പുനഃസംഘടന നടത്തിയത്.
വ്യക്തികള്‍ക്കപ്പുറം കൂട്ടായ നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുമെന്ന ശക്തമായ സന്ദേശമാണു നല്‍കുന്നത്. വിവിധ ഘടകങ്ങളെ സംയോജിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവാണു രമേശ് ചെന്നിത്തലയെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ച ഘടകം.
നിലവില്‍ ഭൂരിപക്ഷ സമുദായ സംഘടനകളായ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്.
എക്കാലവും കോണ്‍ഗ്രസിനോട് അനുഭാവം പുലര്‍ത്തിയിരുന്നതാണ് ഇരു സംഘടനകളും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായ സംഘടനകളോട് യുദ്ധം പ്രഖ്യാപിക്കുന്ന നിലപാട് കോണ്‍ഗ്രസിനു യോജിച്ചതല്ല.
ഇതോടൊപ്പം പുതുയുഗ യാത്രയില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിനെ കൂട്ടായ് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. പകരം ഒരാള്‍ കോണ്‍ഗ്രസിനെ നയിക്കുന്നു എന്ന പ്രതീതി ഉണ്ടാകുന്നു. ഇത്തരത്തില്‍ മുന്നോട്ടുപോകുന്നതു പാര്‍ട്ടിക്കു തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.
പാര്‍ട്ടി നേതൃത്വത്തെ ഇരുട്ടില്‍ നിര്‍ത്തിയുള്ള നിലപാടുകള്‍ ഗുണം ചെയ്യില്ലെന്നും ഹൈക്കമാന്‍ഡും വിലയിരുത്തുന്നുണ്ട്.
എ.ഐ.സി.സി നീരീക്ഷകരും, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിനു നല്‍കിയ റിപ്പോര്‍ട്ടും ഇത്തരത്തിലാണെന്നാണു മനസിലാക്കുന്നത്.
തെരഞ്ഞെടുപ്പ് വേളയില്‍ രമേശ് ചെന്നിത്തലയെ നേതൃത്വ പദവിയിലേക്ക് ഉയര്‍ത്തിയതു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. രമേശ് ചെന്നിത്തലയുടെ പരിചയ സമ്പത്തില്‍ ഉള്ള വിശ്വാസ്യതയാണു നേതൃത്വത്ത വലിയ ചുമതല ഏല്‍പ്പിക്കാന്‍ കാരണം.
ചെന്നിത്തലയ്ക്ക് എന്‍.എസ്.എസ് നേതൃത്വവുമായള്ള അടുപ്പം കൂടുല്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും പ്രയോജനം ചെയ്യുമെന്നും യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us