/sathyam/media/media_files/2026/02/18/1001668914-2026-02-18-10-52-48.jpg)
കോട്ടയം: കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലെ ചർച്ചാ വിഷയം വിലക്കയറ്റമാണ്.
ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി കെ.സി വേണുഗോപാൽ എം.പി ഗൃഹസമ്പർക്കങ്ങൾ നടത്തുകയും വീടുകളിൽ എത്തി വീട്ടമ്മമാരുടെ പരാതികൾ കേട്ടിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് അവശ്യ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവും അതിനെ തുടര്‍ന്ന് കുടുംബ ചെലവ് വര്‍ധിച്ചതുമായി ബന്ധപ്പെട്ട കണക്കുകള്‍ നിരത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സാമൂഹ്യ മാധ്യമത്തിന്റെ തള്ളിച്ചയുളള ഇക്കാലത്ത് എന്തും ഏതും ട്രോളാണ്.
ഒരു വിഷയത്തിന്റെ കാതല്‍ എന്തെന്ന് പരിശോധിക്കാന്‍ പോലും മെനക്കെടാതെയാണ് ട്രോളൻമാരുടെ ഇത്തരമൊരു സാഹസം.
സര്‍ക്കാരിന്റെയും സിപിഎമ്മിന്റെ സര്‍വ്വ സന്നാഹം ഉപയോഗിച്ച് വിലക്കയറ്റം ചര്‍ച്ചയാക്കാതിരിക്കാന്‍ ശ്രമങ്ങളാണ് ഇത്തരം ട്രോളുകളായി മറുന്നത്.
വലിയ ട്രോളുകള്‍ പടച്ചുവിടുന്നവര്‍ ആ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സംസ്ഥാനത്തിന്റെ ശ്രദ്ധയിലേക്ക് വിലക്കയറ്റത്തിന്റെ ദുരിതം വീണ്ടും പൊതുചര്‍ച്ചയാക്കാന്‍ കെസി വേണുഗോപാലിന്റെ ഇടപെടലിലൂടെയായി എന്നതാണ് ആ പ്രതിഷേധ പരിപാടിയുടെ ഗുണം.
കേരളം ഇന്ന് ചര്‍ച്ച ചെയ്യേണ്ട പൊതുവിഷയങ്ങളില്‍ ഒന്നാണ് വിലക്കയറ്റം.
പത്തുവര്‍ഷങ്ങള്‍ക്ക് മുന്നെ വിലയക്കയറ്റം ഉണ്ടാകില്ലെന്ന് പ്രകടന പത്രികയും പാര്‍ട്ടി മുഖപത്രത്തിലും വെള്ളക്കായക്ഷരത്തില്‍ അച്ച് നിരത്തി അവകാശവാദം ഉന്നയിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു പതിറ്റാണ്ടുകാലത്തെ ഭരണം തീരാന്‍ മാസങ്ങള്‍ ശേഷിക്കെ അരി,മുളക്,മല്ലി, വെളിച്ചെണ്ണ തുടങ്ങിയ ഓരോ നിത്യോപയോഗ സാധനങ്ങളുടെയും വിലയില്‍ ഉണ്ടായ വര്‍ധനവ് 50 മുതല്‍ 80 ശതമാനത്തിന്റെ വരെയാണ്.
പത്തുവര്‍ഷങ്ങള്‍ക്ക് മുന്നെ 5000 രൂപ കുടുംബ ബജറ്റിനായി നീക്കി വെച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇന്നത് അടുക്കള്ള ചെലവിന് മാത്രമായി കുറഞ്ഞത് 10000 മുതല്‍ 11000 രൂപയെങ്കിലും വേണം.
ഇതിന് പുറമെ കുട്ടികളുടെ പഠന ചെലവ്, ആശുപത്രി ചെലവ്, ബാങ്ക് തിരിച്ചട് തുടങ്ങി ഒരു സാധാരണ കുടുംബത്തിന്റെ വരുമാനം കുറഞ്ഞത് 40000 രൂപയെങ്കിലും വേണമെന്ന അവസ്ഥയാണ്.
എന്നാല്‍ പ്രതിമാസ ശരാശരി വരുമാനം 30000 രൂപയില്‍ കൂടുതലുള്ള വീടുകളുടെ എണ്ണം തുലോം കുറവാണ്.
അഞ്ചുലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അതിന്റെ പകുതിയോളം വരുന്ന പെന്‍ഷനേഴ്‌സിനെയും മാറ്റി നിര്‍ത്തിയാല്‍ 40000 രൂപയെന്ന പ്രതിമാസ വരുമാനം കണ്ടെത്താന്‍ പാടുപെടുന്ന ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളം.
ഒരു കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ ജോലി നോക്കിയാലും കഷ്ടിച്ച് മാത്രമാണ് ജീവിത ചെലവിനുള്ള വരുമാനം കണ്ടെത്താന്‍ കഴിയുക. വരുമാനം മുഴുവനുമായി ചെലവിനായി നീക്കി വെച്ചാല്‍ സമ്പാദ്യത്തിന് മിച്ചമില്ലെന്നതാണ് വസ്തുത.
ആധ്വാനം മാത്രമാണ് പാഴാകുന്നതെന്ന് സാരം.ഇത്തരത്തില്‍ വലിയൊരു ജീവല്‍പ്രശ്‌നമാണ് കെസി വേണുഗോപാല്‍ പൊതുജന ശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്.
അതിന് അദ്ദേഹം തെരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരിക്കാം, പക്ഷെ അതിനാലാല്‍ മാത്രമാണ് ഈ വിഷയം ഇപ്പോള്‍ വീണ്ടും സമൂഹം ചര്‍ച്ച ചെയ്യുന്നത്.
യഥാര്‍ത്ഥത്തില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ടയായി മാറേണ്ട വിഷയത്തിനാണ് കെസി വേണുഗോപാല്‍ തുടക്കം കുറിച്ചത്. ഈ ജനകീയ വിഷയം കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഏറ്റെടുക്കേണ്ടതാണ്. ചര്‍ച്ച ചെയ്യേണ്ടതാണ്.
കേരള ജനതയുടെ പൊതുവികാരം പ്രതിഷേധമായി സര്‍ക്കാരിനെ അറിയക്കേണ്ടതുമാണ്.
തിരഞ്ഞെടുപ്പിന്റെ അജണ്ടയാണ് കെസി വേണുഗോപാല്‍ ഇതിലൂടെ സെറ്റ് ചെയ്തിരിക്കുന്നത്.അതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സങ്കുചിത രാഷ്ട്രീയ ട്രോളുകളല്ല, ഈ അവസരത്തില്‍ വേണ്ടത്.
വിലക്കയറ്റം എന്ന ജനകീയ വിഷയം ഈ സമൂഹം ഏറ്റെടുക്കുകയാണ് വേണ്ടത്. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെ സര്‍വ്വ സന്നാഹം ഉപയോഗിച്ച് വിലക്കയറ്റം ചര്‍ച്ചയാക്കാതിരിക്കാന്‍ മാത്രമായിരിക്കും ശ്രമിക്കുക.
അതിന് കാരണം ഈ വിലക്കയറ്റത്തിന് മുഖ്യകാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണവൈകല്യവും വിപണിയിടപെടലിന്റെ കെടുകാര്യസ്ഥതയും തന്നെയാണ് എന്നതിൽ സംശയം വേണ്ട.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us