/sathyam/media/media_files/2026/02/18/1001668952-2026-02-18-11-11-49.jpg)
കോട്ടയം : ലാഭം കിട്ടേണ്ട സമയത്താണ് അപ്രതീക്ഷിത തിരിച്ചടി. വേനൽ കാരണം പ്രതിസന്ധിയിലായി പൈനാപ്പിൾ കർഷകർ.
കഠിനമായ ചൂട് കാരണം വിളവെടുക്കാൻ പാകമായവയുടെ ഗുണമേന്മ നഷ്ടപ്പെടുന്നു, ഇതു കാരണം വിലയും കിട്ടുന്നില്ലെന്നു കർഷകർ പറയുന്നു.
കിലോയ്ക്ക് 55 രൂപയാണ് പൈനാപ്പിളിന് ലഭിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ തണൽ വലകളും, വൈക്കോലും, തെങ്ങോലയുമാണ് ഉപയോഗിക്കുന്നത്. ഇടയ്ക്ക് നനച്ചും കൊടുക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
സ്ഥിരമായി സൂര്യപ്രകാശം ഏൽക്കുന്ന ചക്കയുടെ ഭാഗം ചീഞ്ഞ് നശിക്കുന്നു. കഠിനമായ ചൂട് കാരണം വിളവെടുക്കാൻ പാകമായവയുടെ ഗുണമേന്മ നഷ്ടപ്പെടുന്നു.
വിപണിയിൽ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറയുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കർഷകർ.
നീര് വറ്റി സ്വാഭാവിക ആകൃതി നഷ്ടപ്പെടുന്നു, പൂർണമായി പാകമാകാതെ മുരടിക്കുന്നു, വേനലിൽ കൃഷിയുടെ ചെലവ് വർദ്ധിച്ചു. ജലസേചനം വർദ്ധിപ്പിച്ചിട്ടും പ്രയോജനം കിട്ടുന്നില്ല.
35 മുതൽ 45 ശതമാനം വിളവ് കുറഞ്ഞു. പൈനാപ്പിളിന്റെ തൂക്കത്തിലും കുറവുണ്ടെന്നു കർഷകർ പറയുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പ് കുറഞ്ഞതോടെ പൈനാപ്പിൾ വില ഉയർന്നത് മാത്രമാണ് കർഷകരുടെ പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us