ബാറുകളുടെ സമയമാറ്റം. സർക്കാരിനോട് പ്രതിഷേധത്തിനുറച്ച് സഭകൾ. നയപരമായ തീരുമാനമായിട്ടും ബാറുകളുടെ സമയം കൂട്ടാനുള്ള തീരുമാനം മുന്നണി അറിഞ്ഞില്ലെന്നത് ആയുധമാക്കി പ്രതിപക്ഷം. ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് 29 ബാറുകളാണ് സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ബാറുകളുടെ എണ്ണം ആയിരത്തിന് മുകളിൽ

ബാറുകളുടെ പ്രവര്‍ത്തന സമയം സർക്കാർ രണ്ടു തവണ വര്‍ധിപ്പിക്കുകയും ചെയ്തു.

New Update
bar

കോട്ടയം: ബാറുകളുടെ സമയം നീട്ടിയതിനെതിരെ ക്രൈസ്തവ സഭകൾ കടുത്ത അതൃപ്തിയിൽ.

Advertisment

അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയും പകലും മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ലെന്നു ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

കെ.സി ബിസിയും പ്രതിഷേധത്തിലാണ്. മദ്യ നയം മുതലാളിമാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നാണ് ഉയരുന്ന അക്ഷേപം. 

സമയം കൂട്ടാനുള്ള തീരുമാനം പ്രതിപക്ഷവും ആയുധമാക്കുന്നു.ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് 29 ബാറുകളാണ് സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ബാറുകളുടെ എണ്ണം ആയിരത്തിന് മുകളിലാണ്.

യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ 282 ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാണ് ഇടതു സര്‍ക്കാരിന്റെ ആദ്യ മദ്യ നയം പ്രഖ്യാപിച്ചത്.

എഴുപതിലേറെ ബിയര്‍ പാര്‍ലറുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. ത്രീ സ്റ്റാര്‍ ലൈസന്‍സുള്ള ആര്‍ക്കും ബാര്‍ ലൈസന്‍സ് കിട്ടുന്ന സാഹചര്യമാണുള്ളത്.

 അഞ്ച് വര്‍ഷത്തിനിടെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ഉടമകള്‍ സർക്കാരിനോട് ആവശ്യപ്പെട്ടത് 11 തവണയാണ്.

 ബാറുകളുടെ പ്രവര്‍ത്തന സമയം സർക്കാർ രണ്ടു തവണ വര്‍ധിപ്പിക്കുകയും ചെയ്തു.

അതേ സമയം നയപരമായ തീരുമാനമായിട്ടും ബാറുകളുടെ സമയം കൂട്ടാനുള്ള തീരുമാനം മുന്നണി അറിഞ്ഞില്ലെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

വിഷയം മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്തില്ല.

 തെരഞ്ഞെടുപ്പിന് മുമ്പായി തിടുക്കപ്പെട്ട തീരുമാനം പണപ്പിരിവ് ലക്ഷ്യമിട്ടെന്നാണ് പ്രതിപക്ഷം അക്ഷേപം ഉന്നയിക്കുന്നത്.

Advertisment