ചൂട് കാലം, പറമ്പിലും വീടിനു സമീപത്തും തീ ഇടുമ്പോൾ ഏവരും ശ്രദ്ധിക്കുക. സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തീയിട്ടു അപ്രതീഷിതമായി തീ ആളിപ്പടർന്ന് ഗൃഹനാഥൻ വെന്തുമരിച്ചതിൻ്റെ ഞെട്ടൽ മാറാതെ നാട്. കഴിഞ്ഞ വർഷവും കുറച്ചു പേർ സമാന രീതിയിൽ തീയിൽ പെട്ട് മരിച്ചിരുന്നു

ഒരു സമയം ഒരു കൂന മാത്രം. തീ ഇടുന്ന ഭാഗത്ത് നിന്നും ഓടി മാറാൻ രണ്ടു സൈഡ് എങ്കിലും ഇട്ടേക്കുക. ഉണങ്ങിയ ചെടികൾ, പോച്ചകൾ, മരങ്ങൾ ഇവയുടെ സമീപത്ത് തീ ഇടാതെ ഇരിക്കുക. ഉച്ചസമയത്ത് തീ ഇടുന്നത് ഒഴിവാക്കുക.

New Update
obit poriyath baby

കോട്ടയം: സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തിയിട്ടു അപ്രതീഷിതമായി തീ ആളിപ്പടർന്ന് ഗൃഹനാഥൻ വെന്തുമരിച്ചിൻ്റെ ഞെട്ടൽ കോട്ടയത്തിനു മാറിയിട്ടില്ല. 

Advertisment

പൂവത്തോട് പൊരിയത്ത് ബേബി (ബേബി സാർ) ആണ് മരിച്ചത്. മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നത്. കഴിഞ്ഞ വർഷം വേനൽക്കാലത്ത് സമാന രീതിയിൽ കുറച്ചു പേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മുഖത്തലയിലും ഒരാൾ ചവറിനു തീയിടുന്നതിനിടെ തീ പിടിച്ചു മരണപ്പെട്ടിരുന്നു.

തീയിടുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. 'തീ ഇടുമ്പോൾ മറ്റൊരാൾ കൂടി കൂടെ ഉണ്ടാവണമെന്നതാണ് അതിൽ പ്രധാനം. 


തീ ഇടുന്ന സമയത്ത് അത്യാവശ്യം കുറച്ചു വെള്ളം കരുതുക. പ്രായം കൂടിയവർ ഇത്തരം ശ്രമങ്ങൾക്ക് മുതിരാതെ ഇരിക്കുക. പ്ലാസ്റ്റിക്, തടികഷ്ണങ്ങൾ തുടങ്ങിയ കട്ടിയുള്ള സാധനങ്ങൾ കത്തിക്കരുത്.
തുടർച്ചയായി കിടക്കുന്ന ചവറുകൾ പല ഭാഗത്ത് കൂട്ടിയിട്ട് കുറേശ്ശേ കത്തിക്കുക. 


ഒരു സമയം ഒരു കൂന മാത്രം. തീ ഇടുന്ന ഭാഗത്ത് നിന്നും ഓടി മാറാൻ രണ്ടു സൈഡ് എങ്കിലും ഇട്ടേക്കുക. ഉണങ്ങിയ ചെടികൾ, പോച്ചകൾ, മരങ്ങൾ ഇവയുടെ സമീപത്ത് തീ ഇടാതെ ഇരിക്കുക. ഉച്ചസമയത്ത് തീ ഇടുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ കയ്യിൽ കരുതുകയും ചെയ്യുന്നത് ഉചിതമായിരിക്കും.

Advertisment