/sathyam/media/media_files/2026/02/19/1001671218-2026-02-19-10-32-04.jpg)
കോട്ടയം: ഡോക്ടർമാരുടെ സമരത്തോട് സർക്കാരിന് തണുപ്പൻ നയം. സമരം കടുപ്പിക്കാനുറച്ച് ഡോക്ടർമാരുടെ സംഘടന.
അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരത്തിനൊപ്പം ഇന്ന് മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും.
ഒ.പി ബഹിഷ്ക്കരണത്തിനൊപ്പം ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുന്നത് കൂടുതൽ പ്രതിസന്ധിയ്ക്ക് വഴിവെക്കും. പലർക്കും മാസങ്ങൾ കാത്തിരുന്നാണ് ശസ്ത്രക്രിയയ്ക്കു സ്ലോട്ട് കിട്ടുന്നത്.
ഇതു നീട്ടിവെക്കുന്നത് രോഗികളുടെ ദുരിതം ഇരട്ടിയാക്കും. സമരം നീണ്ടു പോയാൽ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം പൂർണമായും താളം തെറ്റും. സ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജിലും ഇതേ സാഹചര്യം തന്നെയാണു നിലനില്‍ക്കുന്നത്.
ആരോഗ്യമേഖലയുടെ നട്ടെല്ലായ മെഡിക്കല്‍ കോളജിലെ പ്രതിസന്ധി സാധാരണക്കാരൊയ രോഗികളെയാണു ബാധിക്കുന്നത്.
അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ സി യു, ഐ പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റുമോര്‍ട്ടം എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫെബ്രുവരി 26 മുതല്‍ പരീക്ഷാ ജോലികള്‍ ഉള്‍പ്പെടെ ബഹിഷ്‌കരിക്കാനാണു സംഘടനയുടെ തീരുമാനം.
പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍സുമാരും ഇല്ലെങ്കില്‍ താളം തെറ്റുന്നതാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.
സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന മെഡിക്കൽ കോളജുകളിലെ പ്രതിസന്ധി പരിഹരിക്കാൻ സജീവമായി ഇടപെടണമെന്ന ആവശ്യമാണ് രോഗികൾക്കുള്ളത്.
എന്നാൽ, സർക്കാർ ഇതുവരെ അയഞ്ഞിട്ടില്ല.
ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us