/sathyam/media/media_files/YzhfpgQxh8GULuE2lT74.jpg)
കോട്ടയം: മുക്കിനും മൂലയിലും ബാറുകൾ മത്രമല്ല, കടലാസ് കമ്പനികൾക്ക് ഡിസ്റ്റിലറിയും ബ്രൂവറിയും തുടങ്ങാൻ അനുമതി നൽകിയതും എൽഡിഎഫ് സർക്കാർ.
മദ്യ ഉപഭോഗം കുറയ്ക്കാൻ ബാറുകളുടെ പ്രവർത്തനസമയം അരമണിക്കൂർ കുറച്ചുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്.
ആ നിലപാടിൽനിന്ന് മലക്കം മറിഞ്ഞാണ് കൂടുതൽ അനുവദിച്ചത്.
ഒൻപതര കൊല്ലത്തിനുശേഷം 884 ബാറുകൾ കേരളത്തിലുണ്ട്. ബാറുകളുടെ സമയം രണ്ടു തവണയാണ് സർക്കാർ കൂട്ടിയത്.
കടലാസ് കമ്പനികൾക്ക് ഡിസ്റ്റിലറിയും ബ്രൂവറിയും തുടങ്ങാൻ അനുമതി നൽകിയത് ഒന്നാം പിണറായി സർക്കാരാണ്.
വിവാദമായപ്പോൾ പ്രാഥമികാനുമതി റദ്ദാക്കി. രണ്ടാം പിണറായി സർക്കാർ മദ്യനയത്തിൽ ആഭ്യന്തരമദ്യ ഉത്പാദനംകൂട്ടാൻ വ്യവസ്ഥ ചേർത്തു.
ജലലഭ്യത കുറവുള്ള എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് മദ്യനിർമാണത്തിന് അനുമതി നൽകിയതും ഹൈക്കോടതി റദ്ദാക്കിയതും സർക്കാരിന് തിരിച്ചടിയായി.
മുന്നണിയിലെ സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ക്കുള്ള എതിര്‍പ്പ് വകവെക്കാതെയാണ് എലപ്പുള്ളിയിലെ വിവാദ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതി കൃഷിക്കു തിരിച്ചടിയാകും.
മാത്രമല്ല, മഴവെള്ള സംഭരണി കൊണ്ട് പ്ലാന്റിലേക്കാവശ്യമായ വെള്ളം സംഭരിക്കാനാവില്ല. കുടിവെള്ളം വഴിതിരിച്ചു നല്‍കേണ്ടിവരും.
ഈ സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന സി.പി.ഐ നിലപാട് ഇടതു മുന്നണിയോഗത്തില്‍ സി.പി.എം. അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ബ്രൂവറിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്.
വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായി തുടങ്ങുന്ന ഒയാസിസ് കമ്പനിക്കെതിരെ തുടക്കം മുതല്‍ തന്നെ നാട്ടുകാരില്‍ നിന്നു പ്രതിഷേധം ഉണ്ടായപ്പോഴും സർക്കാർ ഒപ്പം നിന്നു. എലപ്പുള്ളിയിലെ 26 ഏക്കര്‍ സ്ഥലമാണു ബ്രൂവറിക്ക് വേണ്ടി വാങ്ങിയത്.
ഭൂഗര്‍ഭ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ കോടതിയെ സമീപിച്ചത്.
ഓസിസ് കമ്പനിക്കു നല്‍കിയ പ്രാഥമിക അനുമതി നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്ടെത്തുകയും കാര്യമായ പഠനം നടത്തിയില്ലെന്നു കുറ്റപ്പെടുത്തിക്കൊണ്ടാണു കോടതി അനുമതി റദ്ദാക്കിയത് സര്‍ക്കാരിനു പ്രത്യേകിച്ചു സി.പി.എമ്മിനു വലിയ തിരിച്ചടിയായി. എന്നിട്ടും പദ്ധതി ഉപേക്ഷിച്ചെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു എക്സൈസ് മന്ത്രി പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനത്തിനുകാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണ്.
ജലലഭ്യത ഉറപ്പാക്കുമെന്ന മുന്‍ തീരുമാനത്തില്‍ നിന്നു ജലവിഭവ വകുപ്പ് പിന്നോക്കം പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് ബ്രൂവറി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.
കേരളത്തിന് ഇത്തരമൊരു പദ്ധതി ആവശ്യമാണെന്നാണ് മന്ത്രി എം.ബി രാജേഷ് ഫെബ്രുവരി ആദ്യവാരം പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us