ഭിന്നശേഷി അധ്യാപക നിയമനം. പ്രശ്നം പരിഹരിച്ചത് കേരളാ കോൺഗ്രസ് എമ്മിൻ്റെ നിരന്തര ഇടപെടലിലൂടെ. 20000-ൽ അധികം അധ്യാപകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്ന് ജോസ് കെ. മാണി എം.പി.

സുപ്രീം കോടതിയിൽ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്

New Update
jose k mani vijasana jadha

കോട്ടയം: ഭിന്നശേഷി അധ്യാപക നിയമന വിഷയത്തിൽ സർക്കാർ ഉത്തരവ് ഉടൻ. ഉത്തരവ് വരുന്നതോടെ തടഞ്ഞുവെച്ചിരിക്കുന്ന നിരവധി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ വഴിയൊരുങ്ങും.

Advertisment

വിഷയത്തിൽ ഫലം കണ്ടത് അധ്യാപകരുടെ പ്രശ്നങ്ങൾ മനസിലാക്കി കേരളാ കോൺഗ്രസ് (എം) സ്വീകരിച്ച നിലപാടും ചെയർമാൻ ജോസ് കെ. മാണി നടത്തിയ ചർച്ചകളുമാണ്.  

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നത്തിനാണ് ഇതിലൂടെ ശാശ്വത പരിഹാരം ഉണ്ടായത്.

വിഷയം ഉടലെടുത്തപ്പോൾ തന്നെ സഭയ്ക്കും സർക്കാരിനും ഇടയിൽ പാലമായി പ്രവർത്തിച്ചിരുന്നത് ജോസ് കെ.മാണി എം.പിയായിരുന്നു.

 മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ടു പലയാവർത്തി ചർച്ച നടത്തി.

ഒപ്പം സഭാ അധ്യക്ഷൻമാരെ കണ്ടു അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ശാശ്വത പരിഹാരമായതും ജോസ് കെ.മാണി എം.പിയുടെ ഇടപെടൽ കൊണ്ടാണ്. 

വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജോസ് കെ മാണിയോട് സ്വീകരിച്ചത്.

സുപ്രീം കോടതിയിലുള്ള പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാർ അഡ്വക്കറ്റ് ജനറലുമായും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായും നടത്തിയ ചർച്ചകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ ഈ തീരുമാനത്തിലെത്തിയത്.

20000-ൽ അധികം അധ്യാപകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നു കേരള കോൺഗ്രസ്‌ ചെയർമാൻ ജോസ് കെ. മാണി പ്രതികരിച്ചു. 

നിയമ പരമായി വളരെ സങ്കീർണമായ ഒന്നായിരുന്നു വിഷയം. പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും സുപ്രീം കോടതി ഉത്തരവ് എന്ന വലിയ കടമ്പയുണ്ട്.

സുപ്രീം കോടതിയിൽ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, ആറാഴ്ചത്തേക്ക് കോടതി നീട്ടിവെക്കുകയായിരുന്നു.

നിലവിലെ തീരുമാനം കോടതി അലക്ഷ്യമാകുമോ എന്നൊന്നും നമ്മൾക്ക് അറിയില്ല.

എത്രയും വേഗം വിഷയം പരിഹരിക്കാൻ സാധിക്കുമോ അത്രയും വേഗം വിഷയം തീർക്കാനാണ് സർക്കാർ ശ്രമിച്ചത്. ഒത്തിരി അധ്യാപക കുടുംബങ്ങൾക്ക് ഇത് ഗുണകരമാകും ജോസ് കെ. മാണി പറഞ്ഞു.

Advertisment