/sathyam/media/media_files/2026/02/19/img63-2026-02-19-18-54-26.png)
കോട്ടയം: കോട്ടയത്ത് എം.സി. റോഡില്‍ വന്‍ വാഹനാപകടം.. നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചു കയറി. ഇന്നു വൈകിട്ട് 5.45ന് ചൂട്ടുവേലി ജങ്ഷനിലായിരുന്നു അപകടം.
ഫുട്പാത്തില്‍ സ്‌കൂള്‍ കുട്ടികളും സിത്രീകളുമടക്കമുള്ള നിരവധി യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ക്കിടയലേക്കാണു തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബൊലേറോ ജീപ്പ് പാഞ്ഞു കയറിയത്.
സ്‌കൂള്‍ കുട്ടിക്കുള്‍പ്പടെ നാലോളം പേര്‍ക്കു പരുക്കേറ്റു. സ്‌കൂള്‍ കുട്ടിക്കാണു ഗുരുതര പരുക്ക്. ഇവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്നു മറ്റു വാഹനങ്ങളിലായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
ബൊലേറോ ജീപ്പ് ഓടിച്ചിരുന്നയാള്‍ ഉറങ്ങി പോയതാണെന്നാണു ലഭിക്കുന്ന പ്രാഥിക വിവരം. രണ്ടു മീറ്ററോളം ദൂരം ഫുട്പാത്തില്‍ കൂടിയാണു വാഹനം മൂന്നോട്ടു നീങ്ങിയത്.
ഇവിടെ ലോട്ടറി കട നടത്തിയിരുന്നായാള്‍ തലനാരിഴയ്ക്കു രക്ഷപെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ എടുക്കാനായി മാറിയ സമയത്താണു ജീപ്പ് വന്നു ഇടിച്ചു കയറിയത്.
അപകടത്തില്‍ റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് എം.സി. റോഡില്‍ വന്‍ ഗതാഗത തടസമുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us