പാലായില്‍ ചെയര്‍പേഴ്‌സണ്‍ ദിയ അജണ്ട വായിക്കുക മാത്രം ചെയ്യുന്നു.. ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതു പിതാവും കൗണ്‍സിലറുമായ ബിനു. ഈ രീതിയില്‍ കൗണ്‍സില്‍ മുന്നോട്ടു പോകാനാവില്ലെന്നു പ്രതിപക്ഷം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടായ സാഹചര്യം സമാനമായിരുന്നില്ലേ. ആര്യയും അന്നു ചെറു പ്രായമായിരുന്നു. പക്ഷേ, ആര്യ എല്ലാ കാര്യങ്ങളും മാനേജ് ചെയ്തിരുന്നില്ലേ. 

New Update
diya binu

കോട്ടയം: പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു ഇപ്പോള്‍ ആകെ ചെയ്യുന്നത് അജണ്ട വായിക്കുക മാത്രം.. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതു പിതാവും കൗണ്‍സിലറുമായ  ബിനു. ഇങ്ങനെയാണോ കൗണ്‍സില്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നു പ്രതിപക്ഷം. 

Advertisment

binu pulikkakandam


ഞങ്ങള്‍ ദിയയുടെ പ്രായം പരിഗണിക്കുന്നു. ചെറിയ കുട്ടിയാണു കാര്യങ്ങള്‍ പഠിച്ചു വരുന്നതേ ഉള്ളൂ എന്നുകണ്ട് ആദ്യം ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. പക്ഷേ, എന്നും ഇങ്ങനെ മുന്നോട്ടു പോവാനാകില്ലെന്നു പ്രതിപക്ഷം. അങ്ങനെ വന്നാല്‍ ജനം പ്രതിപക്ഷത്തെയാകും ചോദ്യം ചെയ്യുക. 


ഞങ്ങളൊക്കെ സീനിയറായിരുന്നിട്ടുപോലും അജണ്ട പഠിച്ചിട്ടു വന്നിട്ടും ആ കസേരയില്‍ ഇരുന്നപ്പോള്‍ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപോയിട്ടുണ്ട്. 

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടായ സാഹചര്യം സമാനമായിരുന്നില്ലേ. ആര്യയും അന്നു ചെറു പ്രായമായിരുന്നു. പക്ഷേ, ആര്യ എല്ലാ കാര്യങ്ങളും മാനേജ് ചെയ്തിരുന്നില്ലേ. 

ആര്യയ്ക്കു കൂട്ടിനു ഭര്‍ത്താവും അച്ഛനും ഒന്നുമില്ലായിരുന്നു. ദിയ അജണ്ട പഠിച്ചു കാര്യങ്ങള്‍ അവതരിപ്പിച്ചേ പറ്റൂ എന്നും പ്രതിപക്ഷ കൗണ്‍സിലര്‍ ബെറ്റി ഷാജു പറഞ്ഞു.

Advertisment