ഫേസ്ബുക്കിലൂടെ കലാപാഹ്വാനവും മതസ്പർദ്ധ വളർത്തുന്ന പോസ്റ്റും. കോട്ടയത്ത് എത്തി ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു വെസ്റ്റ് ബംഗാൾ പോലീസ്.നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി കോട്ടയത്ത് ഉണ്ടെന്ന് കണ്ടെത്തിയത്.

New Update
Arrest 1

കോട്ടയം: ഫേസ്ബുക്കിൽ കലാപാഹ്വാനവും മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുമിട്ട ഇതര സംസ്ഥാന തൊഴിലാളിയെ നഗരത്തിൽ നിന്നു പിടികൂടി വെസ്റ്റ് ബംഗാൾ പോലീസ്.

Advertisment

വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ്പൂർ കിച്ചാകോട്‌ലാ ചേർച്ചിക്കിയിൽ തഹീറുള്ളി(23)നെയാണ് ബംഗാൾ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

ഫേസ്ബുക്കിലുള്ള പോസ്റ്റും കമന്റും മതസ്പർദ വളർത്തുന്നതും കലാപാഹ്വാനത്തിനുള്ളതാണ് എന്നും ബംഗാളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി കോട്ടയത്ത് ഉണ്ടെന്ന് കണ്ടെത്തിയത്. 

തുടർന്ന് പോലീസ് സംഘം കോട്ടയത്ത് എത്തിയ ശേഷം വെസ്റ്റ് പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ബംഗാളിലേക്ക് കൊണ്ടു പോയി

Advertisment