/sathyam/media/media_files/2026/02/12/kandararu-rajeevaru-2026-02-12-16-56-11.jpg)
കോട്ടയം: ശബരിമല സ്വര്‍ണ ക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരരെ പെടുത്തിയതോ.
തന്ത്രിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിജിലന്‍സ് കോടതിയുടെ ജാമ്യ ഉത്തരവിനു പിന്നാലെ വിവാദം ശക്തമാകുന്നു.
തന്നെ പെടുത്തിയത് സര്‍ക്കാരിന്റെ പ്രതികാരമാണെന്നാണു തന്ത്രിയുടെ വാദം. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് സക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കു പിന്നില്‍.
തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നപ്പോഴുള്ള തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങള്‍ സര്‍ക്കാരിനെ കുരുക്കുകയാണ്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ കുടുക്കിയതാണെന്നും അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാര മാണെന്നുമാണു തന്ത്രിയുടെ വാദം.
യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം.
സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നോട് പ്രതികാരമാണ്.
ഭരണ കക്ഷിയിലെ ഉന്നതര്‍ക്കും തന്നോട് രോഷമാണ്. ഭരണ കക്ഷി നേതാക്കള്‍ക്കൊപ്പം തന്ത്രിക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വരുത്താന്‍ കഥ മെനയുകയാണ് ചെയ്തതെന്നുമാണ് ജാമ്യ ഹര്‍ജിയിലെ തന്ത്രിയുടെ വാദങ്ങള്‍.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കോടതി തന്ത്രിക്ക് ജാമ്യം നല്‍കുകയായിരുന്നു.
കേസില്‍ ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.
തന്ത്രിക്കെതിരായ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ചൂണ്ടികാട്ടിയായിരുന്നു കോടതി വിധി. ഇതോടെ സ്വര്‍ണ കൊള്ള കേസില്‍ തന്ത്രിയെ പെടുത്തിയതാണെന്ന ആക്ഷേപം ശക്തമാവുകയാണ്.
ബി.ജെ.പി ഉള്‍പ്പടെ വിഷയം ഏറ്റെടുത്തേക്കും. ഇതോടെ സ്വര്‍ണ കൊടിമര കേസിലും തന്ത്രിക്കെതിരായ നീക്കങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്.
കൊടിമരം പുനര്‍നിര്‍മിക്കാന്‍ മുഴുവന്‍ പണവും ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് നല്‍കിയിട്ടും ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെയും അംഗം അജയ് തറയിലിന്റെയും നേതൃത്വത്തില്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നടക്കം വ്യാപക പണപ്പിരിവ് നടത്തി.
തന്ത്രി കണ്ഠര് രാജീവരും അഭിഭാഷക കമീഷണര്‍ എഎസ്പി കുറുപ്പും ഇതിന് കൂട്ടുനിന്നതായും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും സംഘവും സഹായിച്ചതായും ആക്ഷേപമുണ്ടായിരുന്നു.
കൊടിമരക്കൊള്ളയില്‍ 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുള്ളത്.
ശബരിമല സ്വര്‍ണമോഷണക്കേസില്‍ കുറ്റപത്രം മാര്‍ച്ച് 31നകം സമര്‍പ്പിക്കാനാണ് എസ്.ഐ.ടി ലക്ഷ്യമിടുന്നത്.
എന്നാൽ, തന്ത്രിക്ക് അനുകൂലമായ കോടതി നിരീക്ഷണം എസ്.ഐ.ടിയെയും സമ്മർദത്തിലാക്കുന്നുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us