പക്ഷാഘാതം വന്ന് ശരീരം പൂർണമായി തളർന്ന രോ​ഗിക്ക് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സെൽവരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

New Update
kottayam medical college-3

കോട്ടയം: പക്ഷാഘാതം വന്ന് ശരീരം പൂർണമായി തളർന്ന 69 കാരന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി. ഇടുക്കി ആനച്ചാൽ സ്വദേശി സെൽവരാജിന് അടിയന്തര ശസ്ത്രക്രിയ ചെയ്യാൻ ഒരുമാസം കാത്തിരിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരിന്നു. 

Advertisment

ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സെൽവരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പക്ഷാഘാതം വന്നു പൂർണമായി തളർന്ന് അവശ നിലയിലാണ് മൂന്നാർ ആനച്ചാൽ സ്വദേശി സെൽവരാജിനെ(69) ഭാര്യ ശാന്തമ്മ കോട്ടയം മെഡിക്കൽ കോളജിലെത്തിക്കുന്നത്. 

അടിയന്തരമായി ചികിത്സ വേണ്ട സാഹചര്യത്തിൽ ശസ്ത്രക്രിയയ്ക്ക് ലഭിച്ച ടോക്കൺ നമ്പർ 41. ഊഴമെത്താൻ കുറഞ്ഞത് ഒന്നര മാസം സമയം. അതിനിടെ എന്തും സംഭവിക്കാമെന്ന് അധികൃതർ അറിയിച്ചതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ നിർബന്ധിതയാവുകയായിരുന്നു.

Advertisment