ജാഥകളിലൂടെ വോട്ട് ഉറപ്പിക്കാന്‍ മുന്നണികള്‍.. കോട്ടയത്ത് തെരഞ്ഞെടുപ്പു പോരിനു ചൂട് പിടിക്കുന്നു. ജാഥകളിലൂടെ ആശയങ്ങള്‍ വേഗത്തില്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിയുമെന്നു നേതാക്കള്‍ക്കു പ്രതീക്ഷ

മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവല്‍ വരുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു മുന്‍പു തന്നെ തങ്ങളുടെ വികസന അജണ്ട ജാഥകളിലൂടെ മുന്നോട്ടുവെക്കാനാകുമെന്നും മുന്നണി നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

New Update
cpm congress bjp flags.
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ജാഥകളിലൂടെ വോട്ട് ഉറപ്പിക്കാന്‍ മുന്നണികള്‍. യാത്രകള്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിനു സജ്ജമാക്കുന്നതിനൊപ്പം മുന്നണികളുടെ ആശയങ്ങള്‍ വേഗത്തില്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ വിശ്വസിക്കുന്നു. 

Advertisment

മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവല്‍ വരുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു മുന്‍പു തന്നെ തങ്ങളുടെ വികസന അജണ്ട ജാഥകളിലൂടെ മുന്നോട്ടുവെക്കാനാകുമെന്നും മുന്നണി നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.


ജോസ് കെ. മാണി നയിച്ച എല്‍.ഡി.എഫ് മധ്യമേഖല ജാഥ ഫെബ്രുവരി ആദ്യ വാരം ജില്ലയില്‍ പര്യടനം നടത്തിയത്  പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം തീര്‍ത്തിട്ടുണ്ട്. 


jose k mani pala=3


മേഖലാ ജാഥകളുടെ ചൂടാറും മുമ്പേ  എല്‍.ഡി.എഫ് നിയോജക മണ്ഡലം ജാഥകള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും പ്രചാരണ വാഹന ജാഥകളാണ് ക്രമീകരിച്ചിരിക്കുന്നത്. 


ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി നിയോജക മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ ജാഥാ ക്യാപ്റ്റന്‍മാരാകും. 

കോട്ടയം നിയോജക മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ക്യാപ്റ്റനായിട്ടാണു വികസന ജാഥ. പുതുപ്പള്ളിയില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം. രാധാകൃഷ്ണന്‍ ക്യാപ്റ്റനായി ജാഥ നടത്തും. 

കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.മാത്യുവാണു ജാഥയുടെ ക്യാപ്റ്റന്‍. 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണു ജാഥ. പാലായില്‍ വികസന സദസാണു നടക്കുക, ജോസ് കെ.മാണി നയിക്കും.


പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര 24, 25 തീയതികളിലായി ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. 


vd satheesan puthuyuga yathra-2

യാത്രയെ വരവേല്‍ക്കാന്‍ ഓരോ മണ്ഡലങ്ങള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും കെ.പി.സി.സി. ഭാരവാഹികള്‍ക്കുമാണു മണ്ഡലങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്.

ഓരോ സ്വീകരണ കേന്ദ്രത്തിലും പതിനയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിക്കാനാണു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.


ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും മേഖലാ ജാഥകള്‍ നടത്താനാണ് എന്‍.ഡി.എ.തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ വികസന വിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടിയാണു ജാഥ. 


rajeev chandrasekhar press meet-2

ശബരിമല സ്വര്‍ണകൊള്ള, അയ്യപ്പസംഗമത്തിലെ അഴിമതി തുടങ്ങിയവയും ജാഥയില്‍ ചര്‍ച്ചയാക്കും. ജാഥയ്ക്കു പുറമ ജില്ലാതലത്തില്‍ വികസന കോണ്‍ക്ലേവും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ ജില്ലയില്‍ എത്തും.

Advertisment