കെ. ഹോമിന് എന്തു സംഭവിച്ചു. കെ-ഹോംസ് എന്ന് യാഥാര്‍ത്ഥ്യമാകുമെന്നതില്‍ ടൂറിസം വകുപ്പിന് ഇപ്പോഴും വ്യക്തതയില്ല. പദ്ധതി മുടങ്ങിയതിനു കാരണം ഹോട്ടല്‍ ലോബിയോ

പ്രവാസി മലയാളികളുടേതടക്കം കേരളത്തില്‍ പൂട്ടിക്കിടക്കുന്ന പത്ത് ലക്ഷത്തിലധികം വീടുകളെ ടൂറിസ്റ്റുകള്‍ക്കായുള്ള അംഗീകൃത താമസ കേന്ദ്രങ്ങളായി മാറ്റുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

New Update
k homes

കോട്ടയം: കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'കെ-ഹോംസ്'  പദ്ധതി ഒരു വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ പോയത് ഹോട്ടല്‍ ലോബിയുടെ ഇടപെടലോ.

Advertisment

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ മിനിമം ബജറ്റില്‍ താമസിക്കാന്‍ അവസരം ഒരുക്കുന്നതായിരുന്നു പദ്ധതി. 2025 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നിട്ടും, പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ അടിസ്ഥാന മാര്‍ഗരേഖ പോലും ഇതുവരെ തയാറായിട്ടില്ല.


പ്രവാസി മലയാളികളുടേതടക്കം കേരളത്തില്‍ പൂട്ടിക്കിടക്കുന്ന പത്ത് ലക്ഷത്തിലധികം വീടുകളെ ടൂറിസ്റ്റുകള്‍ക്കായുള്ള അംഗീകൃത താമസ കേന്ദ്രങ്ങളായി മാറ്റുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.


മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളെയാണ് ആദ്യഘട്ടത്തില്‍ ഇതിനായി പരിഗണിച്ചിരുന്നത്.

പദ്ധതിക്കായി അഞ്ച് കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതി നടപ്പാക്കാത്ത വിനോദസഞ്ചാര വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.  


ഓരോ വര്‍ഷം കഴിയുന്തോറും  വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, അവര്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമായ പദ്ധതിയായിരുന്നു. ഇന്നു ഹോട്ടലുകളും ഹോം സ്‌റ്റേകളും ഇന്നു ഉയര്‍ന്ന തുകയാണ് മുറി വാടകയായി ഈടാക്കുന്നത്. 


കെ ഹോംസ് വന്നാല്‍ ഹോം സ്‌റ്റേകളും ഹോട്ടലുകളും റേറ്റ് കുറയ്‌ക്കേണ്ടി വരും. പ്രതിസന്ധിയിലായ വ്യവസായങ്ങളെ സര്‍ക്കാരിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ തകര്‍ക്കുമെന്നും  ഹോട്ടല്‍- ഹോംസ്‌റ്റേ ഉടമകളുടെ വാദം.

സീസണില്‍ മാത്രമാണ് തങ്ങള്‍ക്കു ബുക്കിങ് കിട്ടുക. അല്ലാത്ത സമയം നഷ്ടം സഹിക്കേണ്ടി വരുന്നു എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.

Advertisment