/sathyam/media/media_files/2026/02/22/kmc-1763417554933-96b6e211-e6d5-40b6-8fd8-dfc68cfe9772-900x509-2026-02-22-12-33-11.webp)
കോട്ടയം: രോഗികളുടെ ബാഹുല്യം കാരണം ശ്വാസം മുട്ടി കോട്ടയം മെഡിക്കല്‍ കോളജ്. കോട്ടയം ജില്ലക്കാര്‍ക്കു പുറമേ, ഇടുക്കി, പത്തനംതിട്ട, ആലുപ്പുഴ, എറണാകുളം, ജില്ലക്കാരാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുന്നത്.
ഇവിടെയെല്ലാം മെഡിക്കല്‍ കോളജുകള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ എത്തുന്നത് കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ്.
എയിംസ് കേന്ദ്രം ഉടനൊന്നും അനുവദിക്കില്ലെന്നിരിക്കെ മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് അടിയന്തര പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകളാണ്.
ഇവിടങ്ങളില്‍ ഒരു പനി വന്നാല്‍ പോലും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തേണ്ട അവസ്ഥയുണ്ട്.
പല രോഗികളും തിരിച്ചു പോകേണ്ടത് ഓര്‍ത്ത് പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും എത്തിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ക്യൂ നില്‍ക്കാന്‍ ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ക്ക് ഒന്നു വിശ്രമിക്കാന്‍ പോലും സമയം കിട്ടാത്ത ദിവസങ്ങള്‍ ഉണ്ട്.
വാര്‍ഡുകളുടെ അവസ്ഥയാണ് അതി ദയനീയം. നിലത്തും വരാന്തയിലും എന്തിന് ഒരു ബെഡില്‍ രണ്ടു രോഗികള്‍ പോലും കിടക്കേണ്ട അവസ്ഥയാണുള്ളത്.
ബാത്ത്‌റൂമിനു മുന്നില്‍ പോലും ശസ്ത്രക്രിയ കഴിഞ്ഞവര്‍ ക്യൂ നില്‍ക്കണം. സാധാരണക്കാരാണ് മെഡിക്കല്‍ കോളജുകളില്‍ എത്തുന്നത്.
അവരോട് ജീവനക്കാരുടെ രൂക്ഷമായ പെരുമാറ്റവും കൂടിയാകുമ്പോള്‍ രോഗിയുള്ള ഉള്ള ജീവന്‍ പോകും. ആരോഗ്യ സംഘടന അംഗീകരിച്ച രോഗീ നഴ്‌സ് അനുപാതം 1:5 ആണെങ്കില്‍ മെഡിക്കല്‍ കോളജില്‍ 1:50 ആണ്.
ഇതു ജീവനക്കാരെയും പ്രതിസന്ധിയലാക്കുന്നു. ആവശ്യത്തയിന് ഡോക്ടര്‍മാരും കോട്ടയം മെഡിക്കല്‍ കോളജില്‍ ഇല്ല.
മറ്റു മെഡിക്കല്‍ കോളജുകള്‍ ഉന്നത നിലവാരത്തിലേക്ക് വികസിപ്പിച്ചാല്‍ മാത്രമേ കോട്ടയം മെഡിക്കല്‍ കോളജിലേയക്ക് എത്തുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കഴിയൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us