/sathyam/media/media_files/2026/02/22/1001678646-2026-02-22-14-34-10.jpg)
കോട്ടയം: സംസ്ഥാനത്തെ പൊതു ആരോഗ്യ രംഗത്തെ പിഴവുകള്‍ ചര്‍ച്ചയായതോടെ പ്രതിരോധത്തിനു കണക്കുകളെ കൂട്ടുപിടിച്ചു സര്‍ക്കാരും എല്‍.ഡി.എഫും.
വീഴ്ചകള്‍ എണ്ണി കാണിച്ചുള്ള പ്രചാരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പ്രതിപക്ഷവും തയാറെടുക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം വികസിത രാജ്യങ്ങളില്‍പ്പോലും ശസ്ത്രക്രിയകളില്‍ പത്തുശതമാനം വരെ പിഴവുണ്ടാകുമ്പോള്‍ കേരളത്തില്‍ അത് 0.2 ശതമാനത്തില്‍ താഴെയെന്നണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2017 മുതല്‍ 2022 വരെയുള്ള റിപ്പോര്‍ട്ടു പ്രകാരം ചികിത്സാ പ്പിഴവുമൂലമുള്ള മരണങ്ങളില്‍ ഉത്തര്‍പ്രദേശ് 15.15 ശതമാമാണ്.
ജാര്‍ഖണ്ഡ് 10.57 ശതമാനം, രാജസ്ഥാന്‍ 10.47 ശതമാനം, തെലുങ്കാന 9.37 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സാഹചര്യം.
കേരളത്തിലാകട്ടെ ഇത് 5.38 ശതമാനമാവുമാണ്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെയുള്ള പരാതികളില്‍ 7.36 ശതമാനം മാത്രം.
എന്നാല്‍ കണക്കുകളെ പെരുപ്പിച്ചു കാണിച്ച് പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാനാണു പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നതെന്നു എല്‍.ഡി.എഫും ആരോപിക്കുന്നു.
എന്നാല്‍, സര്‍ക്കാരിന്റേതു വെറും മേനിപറച്ചില്‍ മാത്രമാമെന്നു യു.ഡി.എഫ് ആരോപിക്കുന്നു.
കാലങ്ങളായി കേരളം ആർജിച്ചു വന്ന പുരോഗതിയെ പിണറായി സർക്കാരിൻ്റെ മാത്രം നേട്ടമായി അവതിപ്പിക്കുന്നു.
ചികിത്സാ പിഴവുകാരണം കൈമുറിച്ചു മാറ്റേണ്ടി വന്ന കുട്ടിക്ക് ക്രിത്രിമ വൈക്കാന്‍ സഹായം നല്‍കിയത് പ്രതിപക്ഷ നേതാവാണ്.
വയറ്റില്‍ ശസ്ത്രക്രിയ ഉപകരങ്ങൾ മറുന്നുവെച്ച നിരവധി സംഭവങ്ങള്‍, മൂക്കിനു പകരം വയറില്‍ ശസ്ത്രക്രിയ നടത്തി, കമ്പിയിട്ട കുട്ടിയുടെ കൈ വളഞ്ഞുപോയി, ഡോക്ടര്‍ വൈകി പ്രസവം നടത്തി കുട്ടി മരിച്ചു, ആശുപത്രി കെട്ടിടം തകര്‍ന്നു രോഗിയുടെ അമ്മ മരിച്ചു, നിലമ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിൽ കാലു മാറി ശസ്ത്രക്രിയ നടത്തി, ഡോക്ടര്‍ രോഗിയെ മാറി ശസ്ത്രക്രിയ നടത്തി.
ചികിത്സാ പിഴവു മൂലം ശരീരത്തിന്റെ ചലനശേഷിയും അവയവത്തിന്റെ ഉപയോഗവും നഷ്ടപ്പെട്ടു ജീവച്ഛവമാവുകയും ചെയ്തവര്‍ എമ്പാടുമുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യങ്ങൾ ആരോഗ്യവുപ്പിൻ്റെ ഗുരുതര വീഴ്ചയാണ്. ഇവ പൊതുജനത്തിൻ്റെ മുന്നിൽ തുറന്നു കാട്ടിയുള്ള പ്രതിഷേധങ്ങൾക്കും ഒരുങ്ങുകയാണ് പ്രതിപക്ഷം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us