ചികിത്സ കിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം.. ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് രോഗികള്‍.. വരി നിന്നു മടുത്ത് പലരും വീടുകളിലേക്കു മടങ്ങുന്നു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടമെന്ന് ആവശ്യം

ശസ്ത്രക്രിയകള്‍ എല്ലാം നീട്ടിവെച്ചു. ഇവ എന്ന് ഇനി  നടക്കുമെന്നു രോഗികള്‍ക്കു യാതൊരു ഉറപ്പുമില്ല. കഴിഞ്ഞ ഏഴ് ദിവസമായി ഒ.പി ബഹിഷ്‌കരണവും നാല് ദിവസമായി ശസ്ത്രക്രിയ മുടക്കവും തുടരുകയാണ്.

New Update
kottayam medical college-3

കോട്ടയം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി, ശസ്ത്രക്രിയ ബഹിഷ്‌കരണം തുടരുന്നതില്‍ വലഞ്ഞ് രോഗികള്‍. ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തിയ രോഗികള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ കണ്ട് മടങ്ങേണ്ട അവസ്ഥയാണ്.

Advertisment

ചികിത്സ കിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. വയോധികര്‍ മണിക്കൂറുകള്‍ കാത്തിരുന്നു മടുത്തു മടങ്ങുകയാണ്.


ശസ്ത്രക്രിയകള്‍ എല്ലാം നീട്ടിവെച്ചു. ഇവ എന്ന് ഇനി  നടക്കുമെന്നു രോഗികള്‍ക്കു യാതൊരു ഉറപ്പുമില്ല. കഴിഞ്ഞ ഏഴ് ദിവസമായി ഒ.പി ബഹിഷ്‌കരണവും നാല് ദിവസമായി ശസ്ത്രക്രിയ മുടക്കവും തുടരുകയാണ്.


അതേസമയം, നിലപാട് കടുപ്പിച്ച് സര്‍ക്കാറും സമരത്തിലുറച്ച് ഡോക്ടര്‍മാരും മുന്നോട്ടുപോവുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പരിഹാരം തേടാനാണ് ഡോക്ടര്‍മാരുടെ ശ്രമം.

അതിനുള്ള സമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന കെ.ജി.എം.സി.ടി.എ പറയുന്നു.

ആരോഗ്യമന്ത്രിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാല്‍ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ  എന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

Advertisment