/sathyam/media/media_files/LmfxyAdlyYjXArKMYjRN.jpg)
കോട്ടയം: ട്രെയിന്‍ യാത്രയിലെ ഏറ്റവും വലിയ ദുരിതം തിരക്കല്ല, മറിച്ചു ട്രെയിനിലെ ബാത്ത്‌റൂമില്‍ പോകുന്നതാണ്. ഒരിക്കലും ട്രെയിനിലെ ബാത്ത്‌റൂമുള്‍ വൃത്തിയായി കിടക്കാറില്ല.
എന്നാല്‍, ഈ അവസ്ഥ്ക്കു മാറ്റം വരുന്നു. ട്രെയിനുകളിലെ ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതികള്‍ പ്രഖ്യാപിച്ചു.
ആദ്യഘട്ടമായി 80 ട്രെയിനുകളില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ സമഗ്രമായ ശുചിത്വ പരിഷ്‌കാരം നടപ്പിലാക്കും.
ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടെയുള്ളവയിലെ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് വൃത്തിയാക്കും. ഇതിനായി പ്രഫഷണല്‍ കമ്പനികളെ ചുമതലപ്പെടുത്തും. യാത്രക്കാര്‍ ഇതിനായി അധിക തുക നല്‍കേണ്ടതില്ല.
മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനുകളിലും ഈ സംവിധാനം വരുമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കുന്നത്.
ചരക്ക് നീക്കം ശക്തിപ്പെടുത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 500 പുതിയ ടെര്‍മിനലുകള്‍ സ്ഥാപിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. ഭക്ഷ്യധാന്യങ്ങള്‍, സിമന്റ് ക്ലിങ്കറുകള്‍ എന്നിവ സംസ്‌കരിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us