മോന്‍സ് ജോസഫിന്റെ വിലക്ക്, പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുക്കില്ലെന്നു സജി മഞ്ഞക്കടമ്പില്‍. നേതാക്കള്‍ വേദിയില്‍ എത്താതെ തൃണമൂല്‍ കോണ്‍ഗ്രസ്  ആശംസകള്‍ അര്‍പ്പിക്കും. പാലായില്‍ യുഡിഎഫിന്റെ നിയോജക മണ്ഡലം യോഗത്തില്‍ താന്‍ പങ്കെടുത്തത് മോന്‍സ് ജോസഫിന് ഇഷപ്പെട്ടില്ലെന്നു മാണി സി കാപ്പന്‍ അറിയിച്ചെന്നും സജി

യാത്ര സ്വീകരണ വേദിയില്‍ ഞാന്‍ എത്തിയാല്‍ മോന്‍സിന് ഉണ്ടാകാവുന്ന അസ്വസ്ഥത ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നു കൂടി യു.ഡി.എഫ് നേതൃത്വത്തെയും പ്രവര്‍ത്തകരെയും അറിക്കുന്നു.

New Update
monce joseph saji manjakadambil

കോട്ടയം: മോന്‍സ് ജോസഫ് എം.എല്‍.എയുടെ വിലക്കുള്ളതിനാല്‍ പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുക്കില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍. ജില്ലയിലെ പ്രധാന നേതാക്കള്‍ വേദിയില്‍ എത്താതെ തൃണമൂല്‍ കോണ്‍ഗ്രസ് ആശംസകള്‍ അര്‍പ്പിക്കുമെന്നും സജി പറഞ്ഞു.

Advertisment

പാലായില്‍ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം യോഗത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എയുടെ നിര്‍ദേശാനുസരണം യു.ഡി.എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രഫ.സതീഷ് ചൊള്ളാനി ക്ഷണിച്ചത് അനുസരിച്ച് അസോസിയേറ്റ് കക്ഷിയുടെ പ്രതിനിധി എന്ന നിലയില്‍ താന്‍ പങ്കെടുത്തിരുന്നു. 

പിറ്റേന്ന് മാണി സി കാപ്പാന്‍ എം.എല്‍.എ വിളിച്ചു താന്‍ യോഗത്തില്‍ ശരിയല്ല എന്ന അഭിപ്രായം മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു എന്ന് അറിയിച്ചു.


അസോസിയേറ്റ് കക്ഷി എന്ന നിലയില്‍ യു.ഡി.എഫ് സംസ്ഥാന യോഗത്തിലോ ജില്ലാ യോഗത്തിലോ പങ്കെടുക്കുകയല്ല, മറിച്ചു യാത്രയുടെ വിജയത്തിനു വേണ്ടി യുഡിഎഫ് നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണു പാലായില്‍ നടന്ന പ്രാദേശിക യോഗത്തില്‍ പങ്കെടുത്തത്. 


ജില്ലാ യോഗത്തിലേക്കോ ക്ഷണിക്കാതെ പങ്കെടുക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ല എന്നു മോന്‍സ് ജോസഫിനെ അറിയിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

യാത്ര സ്വീകരണ വേദിയില്‍ ഞാന്‍ എത്തിയാല്‍ മോന്‍സിന് ഉണ്ടാകാവുന്ന അസ്വസ്ഥത ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നു കൂടി യു.ഡി.എഫ് നേതൃത്വത്തെയും പ്രവര്‍ത്തകരെയും അറിക്കുന്നു.

തീരുമാനം എംഎല്‍എയുടെ അസ്വസ്ഥത ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണെന്നും, മറിച്ച് യു.ഡി.എഫിനോടോ പ്രതിപക്ഷ നേതാവിനോടൊള്ള അനാദരവായി കാണരുതെന്നും സജി പറഞ്ഞു.

Advertisment