വിവാദങ്ങള്‍ ഉണ്ടായതോടെ വണ്ടാനം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ കുറവ് നികത്താന്‍ ആരോഗ്യവകുപ്പ്. കോട്ടയം മെഡിക്കല്‍ കോളജിലേയും ഒഴിവുകള്‍ നികത്തണമെന്ന ആവശ്യം ശക്തം. ജനങ്ങള്‍ കൂടുതല്‍ എത്തുന്ന വിഭാഗത്തില്‍ പോലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല

കോട്ടയം ജില്ലക്കാര്‍ക്കു പുറമേ, ഇടുക്കി, പത്തനംതിട്ട, ആലുപ്പുഴ, എറണാകുളം, ജില്ലക്കാരാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുന്നത്. ഇവിടെയെല്ലാം മെഡിക്കല്‍ കോളജുകള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ എത്തുന്നതു കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ്.

New Update
vandanam medical college
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ജീവനക്കാരുടെ കുറവും കാരണമായെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പക്ഷേ, മറ്റു മെഡിക്കല്‍ കോളജുകളിലും ഒഴിവുകള്‍ നികത്താന്‍ നടപടികളില്ല.

Advertisment

ജീവനക്കാരുടെ കുറവ് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ക്കാണു നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ പുറത്തിറക്കി. നഴ്‌സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കാനാണു മുന്‍ഗണന.


എന്നാല്‍, ജീവനക്കാരുടെ കുറവു മൂലം വീര്‍പ്പു മുട്ടുന്ന കോട്ടയം ഉള്‍പ്പടെയുള്ള മെഡിക്കല്‍ കോളജുകളില്‍ നിയമനങ്ങള്‍ ഇല്ല. അസി. പ്രഫസര്‍ തസ്തികയുള്‍പ്പടെ മെഡിക്കല്‍ കോളജില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ആവശ്യത്തിന് നഴ്‌സുമാരുമില്ല. 1:50 എന്ന നിലയ്ക്കാണു കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രോഗീ അനുപാതം.
 
രോഗികളുടെ ബാഹുല്യം കാരണം ശ്വാസം മുട്ടി കോട്ടയം മെഡിക്കല്‍ കോളജ്. കോട്ടയം ജില്ലക്കാര്‍ക്കു പുറമേ, ഇടുക്കി, പത്തനംതിട്ട, ആലുപ്പുഴ, എറണാകുളം, ജില്ലക്കാരാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുന്നത്. ഇവിടെയെല്ലാം മെഡിക്കല്‍ കോളജുകള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ എത്തുന്നതു കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ്.


പലരും രോഗികളും തിരിച്ചു പോകേണ്ടത് ഓര്‍ത്ത് പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും എത്തി കോട്ടയം മെഡിക്കല്‍ കോളജില്‍ ക്യൂ നില്‍ക്കാന്‍ ആരംഭിക്കും. തിരക്ക് കാരണം ഡോക്ടര്‍മാര്‍ക്ക് ഒന്നു വിശ്രമിക്കാന്‍ പോലും സമയം കിട്ടാത്ത ദിവസങ്ങള്‍ ഉണ്ട്.


വാര്‍ഡുകളുടെ അവസ്ഥയാണ് അതി ദയനീയം. നിലത്തും വരാന്തയിലും എന്തിന് ഒരു ബെഡില്‍ രണ്ടു രോഗികള്‍ പോലും കിടക്കേണ്ട അവസ്ഥയാണുള്ളത്. ബാത്ത്റൂമിനു മുന്നില്‍ പോലും ശസ്ത്രക്രിയ കഴിഞ്ഞവര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ട്. കോട്ടയത്തെയും ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Advertisment