പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും.ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലും സംഘം എത്തും. തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക ശശി തരൂര്‍ എം.പി

ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും പുതുയുഗ യാത്ര എത്തിച്ചേരും

New Update
1001682343

കോട്ടയം: ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് ജില്ലയിലെത്തും.

Advertisment

പുതുയുഗ യാത്രയുടെ ആദ്യ പരിപാടി പാലായില്‍ നടക്കും. രാവിലെ 9-ന് ആശുപത്രി കവലയില്‍ എത്തിച്ചേരുന്ന ജാഥാ ക്യപ്റ്റന്‍ വി.ഡി.സതീശനെയും യാത്രാ അംഗങ്ങളെയും തുറന്ന വാഹനത്തില്‍ സമ്മേളന നഗരിയായ പുഴക്കര മൈതാനിയിലേയ്ക്ക് സ്വീകരിച്ചാനയിക്കും.

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലാണ് രണ്ടാമത്തെ പരിപാടി. കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലെ പരിപാടി നടക്കുന്നത് പൊന്‍കുന്നം രാജേന്ദ്ര മൈതാനിയിലാണ്.

ഉച്ചകഴിഞ്ഞ് 3-ന് ചങ്ങനാശേരി കവലയില്‍ സ്വീകരണം.

ചെങ്ങനാശേരി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പൊതുസമ്മേളനം ക്രമീകരിച്ചരിക്കുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുസമ്മേളനം നടക്കുന്ന പാമ്പാടി എം.ജി.എം ജങ്ഷനില്‍ വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവിനെയും സംഘാങ്ങളെയും സ്വീകരിക്കും. 

തുടര്‍ന്ന് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനത്തേക്ക് യാത്രാ അംഗങ്ങളെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാനയിക്കും. കോട്ടയത്താണ് ആദ്യ ദിവസത്തെ സമാപനം.

വൈകുന്നേരം അഞ്ചിന് കോട്ടയം ചന്തക്കവലയില്‍ വി.ഡി.സതീശനെയും യാത്രാംഗങ്ങളെയും സ്വീകരിച്ച് പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തേക്ക് ആനയിക്കും. പൊതുസമ്മേളനം ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യും. 

നാളെ  രാവിലെ എട്ടിന് കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടു ക്കപ്പെട്ടവരും പ്രതിപക്ഷ നേതാവുമായുള്ള സംവാദം.

തുടര്‍ന്ന് രാവിലെ 9.30-ന് ഏറ്റുമാനൂര്‍ വെട്ടുര്‍ ജംഗ്ഷനിലാണ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സ്വീകരണം രാവിലെ 11-ന് കടുത്തുരുത്തി ഐ.ടി.സി ജംഗ്ഷനിലാണ് രണ്ടാമത്തെ സ്വീകരണ പരിപാടി.

തുടര്‍ന്ന് കടുത്തുരുത്തി സെന്‍ട്രല്‍ മൈതാനത്ത് പൊതുയോഗം ചേരും. ജില്ലയിലെ ഏറ്റവും ഒടുവിലെ പരിപാടി വൈക്കം നിയോജക മണ്ഡലത്തിലാണ് ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും പുതുയുഗ യാത്ര എത്തിച്ചേരും.

വിവിധ പൊതുയോഗങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ സണ്ണി ജോസഫ്, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി. ജോസഫ്, മോന്‍സ് ജോസഫ്, മാണി സി.കാപ്പന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisment