/sathyam/media/media_files/p7xgLb0MGx3jBshmhp1l.jpg)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ഭൂരിഭാഗം എസ്.എച്ച്.ഒമാർക്കും സ്ഥലം മാറ്റം.
തെരഞ്ഞെടുപ്പു കാലത്തു പൊലീസ് ഉദ്യോഗസ്ഥർക്കു സ്വന്തം ജില്ലയിൽ ക്രമസമാധാന ചുമതലകൾ നൽകാറില്ല.
പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ജില്ല വിട്ടുള്ള സ്ഥലം മാറ്റമാണു നടത്തുക. വോട്ടെണ്ണൽ കഴിഞ്ഞു പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ തിരികെയുള്ള സ്ഥലംമാറ്റ ഉത്തരവ് ഇറക്കുകയാണു.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ ചട്ട പ്രകാരം
മൂന്നു വർഷം ജില്ലയിൽ പൂർത്തിയാക്കിയതും ജില്ലക്കാരായതുമായ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർമാരെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയിരിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാതെ പുറത്തിറക്കിയ ഡിവൈ എസ് പി മാരുടെ സ്ഥലംമാറ്റ പട്ടിക വിവാദമായിരുന്നു.
നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കഴിഞ്ഞ ലോകസഭ, നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്ക് ഒരു ഉദ്യോഗസ്ഥനെ ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥലംമാറ്റി നിയമിക്കാൻ പാടില്ല.
എന്നാൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ ഡിവൈ എസ് പി മാരുടെ സ്ഥലംമാറ്റ പട്ടികയിൽ ഈ നിർദ്ദേശം പൂർണമായും പാലിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ജനുവരി 23നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഡിവൈ എസ് പി മാരുടെ സ്ഥലംമാറ്റത്തിന്റെ ആദ്യപട്ടിക പുറത്തിറങ്ങിയത്.
സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഈ പട്ടികയിൽ 11 അഡീഷണൽ എസ് പി മാരും 134 ഡിവൈ എസ് പി മാരുമായിരുന്നുഉണ്ടായിരുന്നത്. പുറമേ അഞ്ച് ഇൻസ്പെക്ടർമാർക്ക് ഡിവൈ എസ് പി മാരായി ഉദ്യോഗകയറ്റവും നൽകിയിരുന്നു.
നിയമനങ്ങൾ തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുകയും ചെയ്തു. ഈ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ എസ്.എച്ച്.ഒമാരുടെ സ്ഥലം മാറ്റ പട്ടികയും പരിഷ്കരിച്ചിരുന്നു.
ചങ്ങനാശേരി എസ്.എച്ച്.ഒ എം.എച്ച് അനുരാജിന് തിരുവനന്തപുരം റൂറലിലെ ആറ്റിങ്ങലിലാണ് നിയമനം.
വാകത്താനം എസ്.എച്ച്.ഒ പി.അനീഷിനെ കോട്ടയം ക്രൈംബ്രാഞ്ചിൽ നിയമിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും കെ.ജി ശ്യാംകുമാറിനെ തിരുവനന്തപുരം റൂറലിലെ വലിയമലയിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.
കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിനെ എറണാകുളം റൂറലിലെ കുന്നത്ത്‌നാട്ടിലേയ്ക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. വെസ്റ്റ് സ്റ്റേഷനിൽ നിന്നും എം.ജെ അരുൺ ആലപ്പുഴ നോർത്തിൽ ചുമതലയേറ്റെടുക്കും. എസ്.എം റിയാസ് കോട്ടയം ക്രൈംബ്രാഞ്ചിൽ നിന്നും കോട്ടയം വെസ്റ്റ് സ്‌റ്റേഷനിൽ എത്തും.
എരുമേലിയിൽ നിന്നും ഇ.ഡി ബിജുവിനെ കൊച്ചി സിറ്റിയിലെ ഇൻഫോപാർക്ക് സ്റ്റേഷനിലേയ്ക്കു നിയമിച്ചു.
പാമ്പാടിയിൽ നിന്നും വിപിൻ ചന്ദ്രനെ ഇടുക്കി മുരിക്കാശേരി സ്റ്റേഷനിലേയ്ക്കു നിയമിച്ചു. പി.ജെ കുര്യാക്കോസ് പാലായിൽ നിന്നും കോട്ടയം മരങ്ങാട്ടുപള്ളിയിൽ ചുമതലയേറ്റെടുക്കും.
വൈക്കത്തു നിന്നും എസ്.സുകേഷിനെ കൊച്ചി സിറ്റിയിലെ മെട്രോ പോലീസ് സ്റ്റേഷനിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. കടുത്തുരുത്തി എസ്.എച്ച്.ഒ എ.എസ് അൻസലിന് കോട്ടയം സ്‌റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചിൽ നിയമനം നൽകിയിട്ടുണ്ട്.
കോട്ടയം സ്‌റ്റേറ്റ് സെപെഷൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ സി.ദേവരാജനെ തിരുവനന്തപുരം ആര്യനാട് സ്റ്റേഷന്റെ ചുമതല നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട എസ്.എച്ച്ഒ കെ.ജെ തോമസിനെ ആലപ്പുഴ വിയ്യപ്പുരം പോലീസ് സ്റ്റേഷനിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.
മണിമല എസ്.എച്ച്.ഒ അനൂപ് ജോസിന് ഇടുക്കി നെടുങ്കണ്ടത്തേയ്ക്കും, ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്തിനെ ഉടുമ്പൻചോലയ്ക്കും നിയമിച്ചിട്ടുണ്ട്.
കറുകച്ചാലിൽ നിന്നും കെ.കെ പ്രശോഭ് തിരുവനന്തപുരം റൂറലിലെ ചിറയിൻകീഴിലേയ്ക്കു മാറിയപ്പോൾ, കിടങ്ങൂരിൽ നിന്നും കെ.എൽ മഹേഷിനെ ആലപ്പുഴ മണ്ണഞ്ചേരിയിലേയ്ക്കാണ് മാറ്റം നൽകിയിരിക്കുന്നത്.
കുമരകത്തു നിന്നും കെ.ഷിജി, പത്തനംതിട്ട ഏനാത്തിലേയ്ക്കു സ്ഥലം മാറി. കുറവിലങ്ങാട്ട് നിന്നും ഇ.അജീബ് പത്തനംതിട്ടയിലെ തന്നെ കീഴ് വായ്പൂർ പോലീസ് സ്റ്റേഷനിൽ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജിന് എറണാകുളം റൂറലിലെ മൂവാറ്റുപുഴയിലാണ് നിയമനം.
മുണ്ടക്കയത്ത് നിന്നും എം.ആർ രാജേഷ് കുമാറിന് തിരുവനന്തപുരം മലയിൻകീഴ് സ്റ്റേഷനിലേയ്ക്കു സ്ഥലംമാറ്റമായി.
മരങ്ങാട്ടുപള്ളിയിൽ നിന്നും എ.അജേഷ്‌കുമാറിനെ കൊച്ചി സിറ്റിയിലെ ഫോർട്ട് കൊച്ചി കോസ്റ്റൽ സ്‌റ്റേഷനിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. മേലുകാവിൽ നിന്നും ടി.എസ് റെനീഷിനെ മാരാരി ക്കുളത്തേയ്ക്കും, തലയോലപ്പറമ്പിൽ നിന്നും റിച്ചാർഡ് വർഗീസിനെ ആലപ്പുഴ മുഹമ്മയിലേയ്ക്കും സ്ഥലം മാറ്റി.
തൃക്കൊടിത്താനത്ത് നിന്നും കെ.ആർ പ്രശാന്ത്കുമാറിനെ എറണാകുളം റൂറലിലെ കോതമംഗലത്തേയ്ക്കാണ് മാറ്റിയിരിക്കുന്നത്.
വെള്ളൂരിൽ നിന്നും കെ.എസ് ലെബിമോനെ ഇടുക്കി വെള്ളത്തൂവലിലേയ്ക്കു മാറ്റിയിട്ടുണ്ട്. കോട്ടയം സൈബർ ക്രൈം എസ്.എച്ച്.ഒ ഹണി കെ.ദാസിനെ ആലപ്പുഴ സൈബർ ക്രൈം സ്റ്റേഷനിലേയ്ക്കാണ് നിയമിച്ചത്.
ഇടുക്കി എസ്.എച്ച്.ഒ ഇ.കെ സോൾജിമോനാണ് പുതിയ വൈക്കം എസ്.എച്ച്.ഒ. അടിമാലിയിൽ നിന്നും സി.വി ലൈജുമോനാണ് കുറവിലങ്ങാട് സ്‌റ്റേഷനിലെ പുതിയ എസ്.എച്ച്.ഒ ആയി എത്തുന്നത്.
കട്ടപ്പനയിൽ നിന്നും ടി.സി മുരുകനാണ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ ആയി വരുന്നത്. സന്തോഷ് സജീവ് ഇടുക്കി മുട്ടത്ത് നിന്നും കോട്ടയം മേലൂകാവ് സ്‌റ്റേഷന്റെ ചുമതലയിൽ എത്തും.
കുളമാവിൽ നിന്നും പ്രിൻസ് ജോസഫ് അയർക്കുന്നത്ത എത്തുമ്പോൾ, മുരിക്കാശേരിയിൽ നിന്നും കെ.എം സന്തോഷ് പാമ്പാടിയിൽ എസ്.എച്ച്.ഒ ആയി ചുമതലയേറ്റെടുക്കും. ജിജിൻ ജോസഫ് എറണാകുളം നോർത്തിൽ നിന്നും എരുമേലി സ്‌റ്റേഷനിൽ എത്തും.
നിലവിൽ ഉദയംപേരൂർ എസ്.എച്ച്.ഒ ആയ ജി.മനോജാണ് തലയോലപ്പറമ്പിലെ പുതിയ എസ്.എച്ച്.ഒ. മെട്രോ റെയിൽ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എസ്.രാജേഷാണ് കറുകച്ചാൽ സ്റ്റേഷനിലേയ്ക്ക് എത്തുന്നത്.
അനിൽകുമാർ ടി.മേപ്പള്ളിയെ കാലടിയിൽ നിന്നും അയർക്കുന്നത്തേയ്ക്ക് എസ്.എച്ച്.ഒ ആയി നിയമിച്ചു.
നോർത്ത് പറവൂർ എസ്.എച്ച്.ഒ ആയ ഷോജോ വർഗീസാണ് കുമരകത്തെ പുതിയ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. മൂവാറ്റുപുഴയിൽ നിന്നും ബേസിൽ തോമസിനെ പാലായിലേയ്ക്കു എസ്.എച്ച്.ഒ ആയി നിയമിച്ചിട്ടുണ്ട്.
പെരുമ്പാവൂരിൽ നിന്നും ജിൻസൺ ഡൊമിനിക്കിനെ വാകത്താനത്ത് നിയമിച്ചിട്ടുണ്ട്. എറണാകുളം റൂറലിലെ അയ്യമ്പുഴ എസ്.എച്ച്.ഒ ആയ ടി.കെ ജോസിയാണ് മണിമലയിലെ പുതിയ എസ്.എച്ച്.ഒ.
എറണാകുളം റൂറലിലെ മുളന്തുരുത്തിയിൽ നിന്നും സി.സി ബസന്ത് കടുത്തുരുത്തിയിൽ എസ്.എച്ച്.ഒ ആയി എത്തും.
കൊല്ലം കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും സുബിൻ തങ്കച്ചനാണ് കോട്ടയം മണർകാട് എസ്.എച്ച്.ഒ ആയി എത്തുന്നത്.
കൊല്ലം കുളത്തൂപ്പുഴ എസ്.എച്ച്.ഒ ആയ ബി.അനീഷാണ് തൃക്കൊടിത്താനം സ്‌റ്റേഷനിലെ പുതിയ എസ്.എച്ച്.ഒ. നിലവിൽ പത്തനംതിട്ട പമ്പ എസ്.എച്ച്.ഒ ആയ സി.കെ മനോജാണ് കാഞ്ഞിരപ്പള്ളിയിലെ പുതിയ എസ്.എച്ച്.ഒ ആയി എത്തുക.
മലയാലപ്പുഴ എസ്.എച്ച്.ഒ ആയ ബി.എസ് ശ്രീജിത്തിനെ ഈരാറ്റുപേട്ടയിലേയ്ക്കു സ്ഥലം മാറ്റിയിട്ടുണ്ട്. ആലപ്പുഴ നോർത്തിലെ എസ്.എച്ച്.ഒ ആയിരുന്ന എം.കെ രാജേഷാണ് ഗാന്ധിനഗറിലെ പുതിയ എസ്.എച്ച്.ഒ. ആലപ്പുഴ കുത്തിയതോട് എസ്.എച്ച്.ഒ എം.അജയമോഹനെ കോട്ടയം വെള്ളൂർ എസ്.എച്ച്.ഒ ആയി നിയമിച്ചിട്ടുണ്ട്.
മാവേലിക്കരയിൽ നിന്നും സി.ശ്രീജിത്താണ് ചങ്ങനാശേരിയിലെ പുതിയ എസ്.എച്ച്.ഒ ആയി എത്തുന്നത്. ആലപ്പുഴ വെൺമണി പൊലീസ് സ്റ്റേഷനിൽ നിന്നും എം.സി അഭിലാഷ് കോട്ടയം കിടങ്ങൂരിലെ പുതിയ എസ്.എച്ച്.ഒ ആകുമ്പോൾ, ആലപ്പുഴ സൈബർ ക്രൈം സ്റ്റേഷനിൽ നിന്നും ഏലിയാസ് പി.ജോർജ് കോട്ടയം സൈബർ പോലീസ് സ്റ്റേഷനിൽ എത്തും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us