വീണ്ടുമൊരു ഡേറ്റാ മോഷണത്തിനു കോടതിയുടെ വിമര്‍ശനം കേട്ട മുഖ്യമന്ത്രിയെ 'തീഫ് മിനിസ്റ്റര്‍' എന്നു വിളിക്കേണ്ടിവരുമോ എന്നു കെസി വേണുഗോപാല്‍ എംപി. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത് ? സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍, അവരുടെ അനുമതിയില്ലാതെയാണു പിണറായിയുടെ പിആര്‍ ഏജന്‍സി പ്രചാരണ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉപയോഗിച്ചത്

ഡാറ്റ ഉപയോഗിക്കുന്നത് അതിനു ശേഖരിച്ച ഉദ്ദേശ്യത്തിനുള്ളില്‍ മാത്രം ആയിരിക്കണം, വ്യക്തിയുടെ അനുമതി വേണം, ഇതാണ് ആ നിയമത്തിന്റെ അടിസ്ഥാന തത്വം. 

New Update
kc venugopal press meet-5
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: സ്പ്രിങ്ക്‌ലര്‍ സംഭവത്തിനുശേഷം വീണ്ടുമൊരു ഡേറ്റാ മോഷണത്തിന് കോടതിയുടെ വിമര്‍ശനം കേട്ട മുഖ്യമന്ത്രിയെ 'തീഫ് മിനിസ്റ്റര്‍' എന്നു വിളിക്കേണ്ടിവരുമോയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. 

Advertisment

കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍, സ്വന്തം ജീവനക്കാരുടെ ഡാറ്റ വരെ മോഷ്ടിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍, അവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയതായിരുന്നു. ആ വിവരങ്ങള്‍ അവരുടെ വ്യക്തിഗത അനുമതിയില്ലാതെയാണ് പിണറായിയുടെ പി.ആര്‍. ഏജന്‍സി പ്രചാരണ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.


വികസിതരാജ്യങ്ങളിലേതിനു സമാനമായി ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം രാജ്യത്ത് കൊണ്ടുവന്നതിന്റെ ലക്ഷ്യം എന്താണ് ? 

ഡാറ്റ ഉപയോഗിക്കുന്നത് അതിനു ശേഖരിച്ച ഉദ്ദേശ്യത്തിനുള്ളില്‍ മാത്രം ആയിരിക്കണം, വ്യക്തിയുടെ അനുമതി വേണം, ഇതാണ് ആ നിയമത്തിന്റെ അടിസ്ഥാന തത്വം. 

ജനങ്ങളെ ഈ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ട ഒരു സര്‍ക്കാര്‍ തന്നെ ഈ നിര്‍ദിഷ്ട ചട്ടങ്ങളെ ലംഘിചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

kc venugopal mp press meet-4


ബഹുമാനത്തോടെ ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച മനുഷ്യനെ ഇനി തീഫ് മിനിസ്റ്റര്‍ എന്ന് വിളിക്കേണ്ട സ്ഥിതിയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.


സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും 'സ്പാര്‍ക്' ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചതിന് മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.  

നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ തുടര്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും നിര്‍ദേശിച്ചു. 

സ്പാര്‍ക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ നടപടി.


സര്‍ക്കാര്‍ ജീവനക്കാര്‍ സ്പാര്‍ക്ക് പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങളില്‍നിന്ന് നിയമവിരുദ്ധമായി ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പാര്‍ട്ടിപ്രചാരത്തിനായി ഉപയോഗിച്ചതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.


'വ്യക്തിഗത വിവരങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത് ? എന്തു സന്ദേശം അയച്ചു എന്നതിനേക്കാള്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നതാണ് കൂടുതല്‍ ഗൗരവകരം. പ്രഥമദൃഷ്ട്യാ ഇത് സ്വകാര്യതയുടെ ലംഘനമാണ്. ഗൗരവകരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. 

എങ്ങനെയാണ് വ്യക്തികളുടെ വിവരങ്ങള്‍ ലഭിച്ചത്, കോടതി ചോദിച്ചു. ഇനി കേസ് പരിഗണിക്കുന്നതു വരെ സമാന വിധത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കില്ല എന്നു എഴുതിത്തരാനും കോടതി നിര്‍ദേശിച്ചു.


ഇത്തരം വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്ന് അഡ്വ. ജനറല്‍ മറ്റൊരു കേസിനിടെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു എന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 


സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഇതിനെ വിമര്‍ശിച്ചു. 

അങ്ങനെയല്ലെന്നും സര്‍ക്കാരില്‍ നിന്ന് ഒരു ഗുണഫലവും പറ്റാത്തവര്‍ക്കും സന്ദേശമയച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആര്‍ക്കും ലഭ്യമാകുന്ന വിവരമാണെങ്കില്‍ സ്പാര്‍ക്കിലുള്ള ഡാറ്റയ്ക്ക് എന്തു സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു.

Advertisment