പിണറായി സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് ജോസ് കെ മാണി ; അർഹമായ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ സാമൂഹിക നീതി നടപ്പിലാക്കാൻ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും കേരളാ കോൺഗ്രസ് (എം ) നേതാവ് ; ജോസ് .കെ .മാണിയുടെ നിലപാട് മന്ത്രിസഭാ തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നത്

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള  ചരിത്രപരമായ നടപടിയാണ് സർക്കാർ സ്വീകരിച്ചത്.

New Update
jose k mani vijasana jadha

കോട്ടയം : ജെബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ പിന്തുണച്ച് കേരളാ കോൺഗ്രസ് നേതാവ് ജോസ്  കെ മാണി രംഗത്ത് വന്നു.

Advertisment

ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം 

"സാമൂഹിക നീതിക്കുവേണ്ടി പരിശ്രമിക്കുന്ന ജനകീയ സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിലൂടെ വ്യക്തമാകുന്നത്. 


കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള  ചരിത്രപരമായ നടപടിയാണ് സർക്കാർ സ്വീകരിച്ചത്.


അർഹമായ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ സാമൂഹിക നീതി നടപ്പിലാക്കാൻ ഈ തീരുമാനത്തിലൂടെ സാധിക്കും.

പിന്നോക്ക ജനവിഭാഗങ്ങളുടെ സാമ്പത്തിക_വിദ്യാഭ്യാസ മുന്നേറ്റത്തിന് റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നത് ഏറെ സഹായകരമാകും "

Advertisment