ശബരിമല തന്ത്രിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി വിധിയെ തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമ മന്ത്രിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്; മധ്യകേരളത്തില്‍ യു.ഡി.എഫ് അതിഗംഭീര തിരിച്ചു വരവ് നടത്തുമെന്നും വിഡി സതീശൻ ; കേരള സ്റ്റോറിയിലൂടെ കേരളത്തെ സംബന്ധിച്ച മോശം അഭിപ്രായം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

നിയമന്ത്രി ഇല്ലാത്ത അധികാരവും ഉപയോഗിക്കേണ്ട. എന്ത് പങ്കാളിത്തമാണ് തന്ത്രിക്ക് ഉള്ളതെന്ന് എസ്.ഐ.ടി പറയണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 

New Update
img(116)

കാഞ്ഞിരപ്പള്ളി : നിയമ മന്ത്രിയെ പോലെ ഒരാള്‍ സര്‍ക്കാരിന് ഇഷ്ടമില്ലാത്ത വിധി വിജിലന്‍സ് കോടതി പറയുമ്പോള്‍ തള്ളിപ്പറയുകയാണ്. എല്ലാ കോടതിയും ഒരു പോലെയാണ്. 

Advertisment

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവിന്റെ കണിക പോലും ഇല്ലാതെയാണ് തന്ത്രിയെ ജയിലിലാക്കിയതെന്നാണ് വിജിലന്‍സ് കോടതി ചെയ്തത്. ആ കോടതി വിധിയെ തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമ മന്ത്രിക്കില്ല. 


നിയമന്ത്രി ഇല്ലാത്ത അധികാരവും ഉപയോഗിക്കേണ്ട. എന്ത് പങ്കാളിത്തമാണ് തന്ത്രിക്ക് ഉള്ളതെന്ന് എസ്.ഐ.ടി പറയണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 


മധ്യകേരളത്തില്‍ അതിഗംഭീരമായ തിരിച്ചു വരവ് യു.ഡി.എഫിനുണ്ടാകും. പത്തനംതിട്ടയിലും ഇടുക്കിയിലും അഞ്ച് വീതം സീറ്റുകളില്‍ യു.ഡി.എഫ് വിജയിക്കും. കോട്ടയത്ത് ഭൂരിഭാഗം സീറ്റുകളിലും വിജയിക്കും. എറണാകുളത്ത് 14 ല്‍ പതിനാലും വിജയിക്കും. 

2014-ല്‍ ശമ്പള കമ്മിഷനെ നിയമിക്കേണ്ടതായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ശിപാര്‍ശകള്‍ നടപ്പാക്കേണ്ടതായിരുന്നു. തിരിച്ച് വരില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത കെട്ടിവയ്ക്കാനുള്ള ബുദ്ധിപൂര്‍വമായ ശ്രമം നടത്തിയിരിക്കുന്നത്. 

കേരള സ്റ്റോറിയിലൂടെ കേരളത്തെ സംബന്ധിച്ച മോശം അഭിപ്രായം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിന് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റല്ല വേണ്ടത്. നിയമ നടപടിയാണ് സ്വീകരിക്കേണ്ടത് എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Advertisment