/sathyam/media/media_files/2025/06/19/sateeshan-nilambur-2025-06-19-11-16-14.webp)
കോട്ടയം: രമേശ് ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയതിൽ എന്ത് തെറ്റാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രമേശ് ചെന്നിത്തല തന്റെ നേതാവാണ്.
സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്. വർഗീയതയെ ആണ് എതിർക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സർക്കാർ. ആദ്യത്തേത് ശമ്പള പരിഷ്കരണ കമ്മീഷൻ. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന സ്ഥിതിയാണ്.
2023ൽ നൽകിയ ജെ ബി കോശി കമ്മീഷനാണ്. മൂന്നുവർഷക്കാലം പൂഴ്ത്തി വെച്ചിട്ട് ഇപ്പോൾ പ്രഖ്യാപിക്കുകയാണ്. ഉദ്യോഗാർത്ഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി.
കൃത്യമായ നിയമനങ്ങൾ നടത്തിയില്ല. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് ഇട്ട സർക്കാരാണ്. എന്നിട്ട് ആണ് ഇപ്പോൾ പിഎസ്‍സി പ്രായം കൂട്ടിയത്.
സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു. പിൻവാതിൽ നിയമനം സർക്കാർ സ്ഥിരപ്പെടുത്തിയാൽ പുതിയ സർക്കാർ അതെല്ലാം റദ്ദാക്കും. ജനങ്ങളുടെ ചെലവിൽ സർക്കാർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us