കാതോലിക ബാവയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല. സഭയുമായി ഉള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും ചെന്നിത്തല. ചെന്നിത്തല പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ്

കോട്ടയത്ത് എത്തുമ്പോള്‍ ബാവയെ കാണുക എന്നതാണെന്നും ബാവയുമായി എന്നും അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

New Update
img(1)

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി.

Advertisment

 ഇന്നു രാവിലെയാണ് ചെന്നിത്തല എത്തിയത്. സഭാ ആസ്ഥാനത്ത് സ്വന്തം വാഹനവും ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു.

കോട്ടയത്ത് എത്തുമ്പോള്‍ ബാവയെ കാണുക എന്നതാണെന്നും ബാവയുമായി എന്നും അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദര്‍ശകന്‍ ആണ്. വിവിധ വിഷയങ്ങളിലുള്ള സഭയുടെ ആശങ്കകള്‍ സംസാരിച്ചു. സഭയുമായി ഉള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല സഭ ആസ്ഥാനത്ത് പോയതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

രമേശ് ചെന്നിത്തല തന്റെ നേതാവാണ്. സമുദായ ആസ്ഥാനങ്ങളില്‍ പോകുന്നതിന് എന്താണ്. വര്‍ഗീയതയെ ആണ് എതിര്‍ക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Advertisment