പൂഞ്ഞാര്‍ സീറ്റ് കിട്ടില്ല, കുപിതനായി പിസി ജോര്‍ജ്. മത്സരിക്കാതിരിക്കണമെങ്കില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വേണം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വിലക്ക് ലംഘിച്ചു പൂഞ്ഞാറില്‍ മത്സരിച്ചേക്കും

പൂഞ്ഞാര്‍ സീറ്റ് നിലവില്‍ ബി.ഡി.ജെ.എസിന്റെ കൈവശമാണ്. സീറ്റു ബി.ജെ.പിക്കു വിട്ടുകൊടുക്കുമെന്നു ബി.ഡി.ജെ.എസ് നേതൃത്വം അറിയിച്ചിരുന്നു.

New Update
pc george-2
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റ് കിട്ടില്ലെന്നായതോടെ കുപിതനായി പി.സി ജോര്‍ജ്. മത്സരിക്കാതിരിക്കണമെങ്കില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വേണമെന്നാണു ജോര്‍ജ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. 

Advertisment

നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വിലക്കു ലംഘിച്ചു പൂഞ്ഞാറില്‍ മത്സരിക്കാനും ജോര്‍ജ് നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പഴയ ജനപക്ഷം നേതാക്കളുടെ യോഗം ജോര്‍ജ് വിളിച്ചിരുന്നു.


പൂഞ്ഞാറില്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പിക്കു താല്‍പര്യമില്ല. താന്‍ മത്സരിക്കുമെന്നു മുകൂട്ടി പറഞ്ഞു ജോര്‍ജ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനും ശ്രമം നടത്തിയിരുന്നു. 

എന്നാല്‍, നേതൃത്വം കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ തന്നെ കളത്തിലിറക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.


കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന്‍ വന്നാല്‍ പൂഞ്ഞാറില്‍ സാമുദായിക സമവാക്യം പാലിച്ചു ഹിന്ദു നായര്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തേണ്ടി വരും. 


ഇതു പൂഞ്ഞാറില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന പി.സി. ജോര്‍ജിനു തിരിച്ചടിയാണ്. പൂഞ്ഞാര്‍ സീറ്റ് നിലവില്‍ ബി.ഡി.ജെ.എസിന്റെ കൈവശമാണ്. സീറ്റു ബി.ജെ.പിക്കു വിട്ടുകൊടുക്കുമെന്നു ബി.ഡി.ജെ.എസ് നേതൃത്വം അറിയിച്ചിരുന്നു.

ഇതോടെയാണു പൂഞ്ഞാറില്‍ പി.സി. ജോര്‍ജും പാലായില്‍ മകന്‍ ഷോണ്‍ ജോര്‍ജും മത്സരിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചത്. പാലായില്‍ ഷോണ്‍ ജോര്‍ജ് സീറ്റ് ഏറെക്കുറേ ഉറപ്പിപ്പച്ച മട്ടാണ്. 


എന്നാല്‍, അച്ഛനും മകനും സീറ്റ് കൊടുക്കുന്നതിനോട് ബി.ജെ.പിയില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇതിനിടെയാണു കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെ ബി.ജെ.പി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത്. 


ഇതോടെ അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിലും ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ എന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പി.സി. ജോര്‍ജിനെ പൂഞ്ഞാറില്‍ പരിഗണിച്ചേക്കില്ല.

പകരമായാണു ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ജോര്‍ജ് ആവശ്യപ്പെടുന്നത്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതിനാല്‍ ബി.ജെ.പിക്കു പൂഞ്ഞാറില്‍ പ്രതീക്ഷയുണ്ട്.

Advertisment