എന്‍എസ്എസിനെ വിമര്‍ശിക്കുന്നവരെ സമുദായാംഗങ്ങള്‍ തിരിച്ചറിയണമെന്നു ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തെകുറിച്ചോ അതിന്റെ നിലപാടുകളെ കുറിച്ചോ അറിയാതെ വിമര്‍ശനമുയര്‍ത്തുന്നവരുണ്ട്. ഇതു സ്വന്തം കാര്യനേട്ടത്തിനു വേണ്ടിയാണ്

എന്‍.എസ്.എസിന്റെ മാര്‍ഗ ദര്‍ശിയായ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ആശയവും ആദര്‍ശവും കൈമുതലാക്കിയാണ് എന്‍.എസ്.എസ് ഇന്നത്തെ നിലയിലെത്തിയത്. 

New Update
g sukumaran nair
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: എന്‍.എസ്.എസിനെ വിമര്‍ശിക്കുന്നവരെ സമുദായാംഗങ്ങള്‍ തിരിച്ചറിയണമെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. 

Advertisment

എന്‍.എസ്.എസിന്റെ മാര്‍ഗ ദര്‍ശിയായ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ആശയവും ആദര്‍ശവും കൈമുതലാക്കിയാണ് എന്‍.എസ്.എസ് ഇന്നത്തെ നിലയിലെത്തിയത്. 


ഇതിനിടയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനത്തെകുറിച്ചോ അതിന്റെ നിലപാടുകളെ കുറിച്ചോ അറിയാതെ വിമര്‍ശനമുയര്‍ത്തുന്നവരുണ്ട്. ഇതു സ്വന്തം കാര്യനേട്ടത്തിനു വേണ്ടിയാണ്. 


ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സമുദായാംഗങ്ങള്‍ മനസിലാക്കണമെന്നും ജാഗ്രതയുണ്ടണാവണമെന്നും  ജി. സുകുമാരന്‍നായര്‍ പറഞ്ഞു. 

മന്നം സമാധിദിനാചരണത്തിന്റെ സമാപനം കുറിച്ചു സമുദായ സ്‌നേഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു സമുദായത്തിന്റെ പുരോഗതിക്കു വേണ്ടിയല്ല ഇതര സമുദായങ്ങളുടെയും രാജ്യത്തിന്റെയും പുരോഗതിക്കു വേണ്ടിയാണ്.


നായര്‍ സമുദായം നേതൃത്വത്തിനൊപ്പമാണെന്നുള്ളതിന്റെ പ്രതിനിധിസഭയിലെ 118 ഒഴിവുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 110 സ്ഥാനങ്ങളിലേക്കും എതിരില്ലാതെയുള്ള വിജയം. 

ബാക്കി ഒഴിവുള്ള എട്ടുപേരും നേതൃത്വത്തിനൊപ്പം നില്‍ക്കുന്നവര്‍ വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.

എന്‍.എസ്.എസ്. ആസ്ഥാനത്തും സംസ്ഥാനത്തെ മുഴുവന്‍ കരയോഗയൂണിയനുകളിലും കരയോഗങ്ങളിലും മന്നംസമാധിദിനം വിവിധ ചടങ്ങുകളോടെ ആചരിച്ചു. 


രാവിലെ 6.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നാമജപവും നടന്നു. തിരുവല്ല, കുട്ടനാട്, മല്ലപ്പള്ളി താലൂക്ക് യൂണിയനുകളില്‍ നിന്നും പിടിയരിയും കെട്ടുതേങ്ങയുമായി സമുദായസ്‌നേഹികള്‍ തീര്‍ത്ഥയാത്രയായാണു മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. 


സമീപകരയോഗങ്ങളില്‍ നിന്നും പദയാത്രയായാണ് ആളുകള്‍ മന്നം സമാധിയിലേക്കെത്തിചേര്‍ന്നത്. ക്ഷേത്രങ്ങളില്‍ വിവിധ വഴിപാടുകളും നടന്നു. പുഷ്പാര്‍ച്ചനയ്ക്കായി വിവിധ മേഖലകളിലുള്ളവരാണു രാവിലെ മുതല്‍ സമാധിയിലേക്കെത്തിയത്.

Advertisment